ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് നിരോധിച്ചതോടെ ചെറുകിട വ്യാപാരികള്‍ക്ക് ഒരു മാസം ലാഭിക്കാന്‍ കഴിഞ്ഞത് 2000 രൂപ. മുന്‍പ് സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കു സൗജന്യമായാണ് കവറുകള്‍ നല്‍കിയിരുന്നത്. എന്നാല്‍ പ്ലാസ്റ്റിക് ക്യാരി ബാഗിന്റെ ഉപയോഗം നിരോധിച്ചതോടെ ഇതിനായി നീക്കി വച്ച തുക ലാഭിക്കാന്‍ വ്യാപാരികൾക്ക് കഴിയുന്നുണ്ട് .ഇങ്ങനെ അവർക്ക് ലാഭിക്കാന്‍ കഴിഞ്ഞത് 2000 രൂപയാണ്.
ബയോ ഡീഗ്രേഡബിള്‍ ക്യാരി ബാഗുകളിലാണ് ഇപ്പോള്‍ വ്യാപാരികൾ സാധനങ്ങള്‍ നല്‍കുന്നത്. ചെറിയ കവറിനു 3.90 രൂപയും വലിയ കവറിന് 8.00 രൂപയും വിലയിട്ടാണ് ഇതിന്റെ വില്‍പന. വളരെ തുച്ഛമാണെങ്കിലും ഇതിന്റെ വില്‍പനയിലൂടെയും ലാഭമുണ്ട്. ലാഭമെടുക്കാതെ കവറിന്റെ വില മാത്രം ഈടാക്കുന്ന വ്യാപാരികളുമുണ്ട്.
പ്ലാസ്റ്റിക് നിരോധനത്തിനു മുന്‍പ് ഒരു സാധാരണ ചെറുകിട പലചരക്കു കടയില്‍ പ്രതിമാസം വേണ്ടി വന്നിരുന്നതു ശരാശരി 4-5 കിലോഗ്രാം പ്ലാസ്റ്റിക് ക്യാരി ബാഗുകളാണ് ഒരു മാസം ആവശ്യമായി വന്നിരുന്നത് .ഒരു കിലോഗ്രാം ക്യാരി ബാഗ് വാങ്ങിയാല്‍ ഒരാഴ്ചത്തേക്കു പോലും തികയുമായിരുന്നില്ല. 50 പൈസ ലാഭം കിട്ടിയിരുന്ന ഒരു കവര്‍ പാല്‍ വില്‍ക്കുമ്പോള്‍ പോലും പലപ്പോഴും ഒരു രൂപയുടെ കവര്‍ സൗജന്യമായി നല്‍കേണ്ടി വരുമായിരുന്നു എന്നു വ്യാപാരികള്‍ പറയുന്നു.