Updated on: 6 August, 2024 2:33 PM IST
ഇ സമൃദ്ധ പദ്ധതി കേരളത്തിലുടനീളം നടപ്പാക്കും: മന്ത്രി ജെ. ചിഞ്ചുറാണി

1. വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ പശുവിന്റെ പൂ൪ണ്ണ വിവരങ്ങൾ ലഭ്യമാകുന്ന ഇ സമൃദ്ധ സംവിധാനം കേരളത്തിലുടനീളം നടപ്പിലാക്കുമെന്ന് മന്ത്രി ജെ. ചിഞ്ചു റാണി. കോതമംഗലം ബ്ലോക്കിനു കീഴിലുള്ള വടാശേരി ക്ഷീരോത്പാദക സഹകരണ സംഘം പുതുതായി നി൪മ്മിച്ച ഫാ൪മേഴ്സ് ഫെസിലിറ്റേഷ൯ സെന്റ൪ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. വടാശ്ശേരി ക്ഷീരോല്പാദക സഹകരണ സംഘത്തിൽ ക്ഷീരകർഷകർക്ക് വിവിധ ആവശ്യങ്ങൾക്കായി ഒത്തുചേരുന്നതിനും സെമിനാറുകൾ മുതലായവ സംഘടിപ്പിക്കുന്നതിനും ആധുനിക രീതിയിൽ തയ്യാറാക്കിയിട്ടുള്ളതാണ് ഡയറി ഫാർമേഴ്സ് ഫെസിലിറ്റേഷൻ കം ഇൻഫർമേഷൻ സെന്റർ. ചടങ്ങിന് ആന്റണി ജോൺ എംഎൽഎ അധ്യക്ഷത വഹിച്ചു.

2. ക്ഷീരവികസന വകുപ്പിന്റെ കീഴിലുള്ള ഓച്ചിറ ക്ഷീരോത്പന്ന നിര്‍മ്മാണ പരിശീലന വികസന കേന്ദ്രത്തില്‍ വച്ച് ഓഗസ്റ്റ് 12 മുതല്‍ 24 വരെ 10 ദിവസങ്ങളിലായി ‘ക്ഷീരോത്പന്ന നിര്‍മാണ പരിശീലന’ പരിപാടി സംഘടിപ്പിക്കുന്നു. താല്‍പര്യമുള്ള ക്ഷീരകര്‍ഷകര്‍ക്കും സംരംഭകര്‍ക്കും ഓച്ചിറ ക്ഷീരപരിശീലന കേന്ദ്രം മുഖേന നേരിട്ട് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 25 പേര്‍ക്കാണ് പരിശീലനം നൽകുന്നത്. പരിശീലനത്തിനെത്തുമ്പോള്‍ ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ് ഹാജരാക്കേണ്ടതാണ്. രജിസ്‌ട്രേഷന്‍ ഫീസ് 135/ രൂപ. പരിശീലനാര്‍ത്ഥികള്‍ 2024 ആഗസ്റ്റ് 9-ന് വൈകുന്നരം 5 മണിക്ക് മുമ്പായി 8089391209, 0476-2698550 എന്ന ഫോൺ നമ്പരുകളിൽ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

3. സംസ്ഥാനത്ത് പ്രത്യേക അലർട്ടുകൾ നിലനിൽക്കുന്നില്ല എങ്കിലും കേരളത്തിലും ലക്ഷദ്വീപിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ശക്തമായ മഴയ്ക്കുള്ള സാധ്യത കുറവാണെങ്കിലും ഇടത്തരം മഴ വരും ദിവസങ്ങളിലും തുടരും. മലയോര മേഖലയിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യത, എന്നാൽ 14 തീയതി മുതൽ വീണ്ടും ശക്തമായ മഴ ലഭിക്കുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിപ്പിൽ പറയുന്നു.

English Summary: Slight raining in Kerala, training in dairy production... more agriculture news
Published on: 06 August 2024, 02:33 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now