1. കാർഷിക യന്ത്രവൽക്കരണ ഉപ പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കാര്‍ഷിക മേഖലയില്‍ ചെലവുകുറഞ്ഞ രീതിയില്‍ യന്ത്രവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സഹായത്തോടെ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് സബ്മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചറല്‍ മെക്കനൈസേഷന്‍ അഥവാ സ്‌മാം (SMAM) പദ്ധതി. പട്ടികജാതി, പട്ടികവർഗ, ചെറുകിട, വനിതാ സ്വയംസഹായ സംഘങ്ങൾ, സഹകരണ സംഘങ്ങൾ, ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ, സംരംഭകർ, കർഷക സംഘങ്ങൾ എന്നിവർക്ക് പവർ ടില്ലർ, ട്രാക്ടർ, കൊയ്ത്ത് മെതിയന്ത്രം, നടീൽ യന്ത്രം തുടങ്ങിയ കാർഷിക യന്ത്രങ്ങൾക്ക് നിബന്ധനകൾക്ക് വിധേയമായി സാമ്പത്തിക ആനുകൂല്യം ലഭിക്കും. കൂടാതെ വ്യക്തിഗത ആനുകൂല്യവും കാർഷിക യന്ത്രങ്ങളുടെ കസ്റ്റം ഹിയറിംഗ് സ്ഥാപിക്കുന്നതിനും ഫാം മെഷിനറി ബാങ്കുകൾ സ്ഥാപിക്കുന്നതിനും സാമ്പത്തിക സഹായം അനുവദിക്കും. അപേക്ഷകൾ ഓൺലൈനായി കാർഷിക യന്ത്രവൽക്കരണ ഉപ പദ്ധതി- SMAM വഴി സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2306748, 0477-2266084, 0477-2266084, 0495-2725354, ഇ-മെയിൽ: smamkerala@gmail.com
2. ക്ഷീരവികസന വകുപ്പിന്റെ കീഴിലുള്ള ഓച്ചിറ ക്ഷീരോല്‍പന്ന നിര്‍മ്മാണ പരിശീലന വികസന കേന്ദ്രത്തില്‍ ഫെബ്രുവരി 14 മുതല്‍ 15 വരെ 2 ദിവസങ്ങളിലായി 'സുരക്ഷിതമായ പാല്‍ ഉല്പാദനം' എന്ന വിഷയത്തില്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. താത്പര്യമുള്ള ക്ഷീരകര്‍ഷകര്‍ക്ക് ഓച്ചിറ ക്ഷീരപരിശീലന കേന്ദ്രം മുഖേന നേരിട്ടോ ആലപ്പുഴ, കൊല്ലം ഡപ്യൂട്ടി ഡയറക്ടര്‍മാര്‍ മുഖാന്തിരമോ, അതാത് ബ്ലോക്ക് ക്ഷീരവികസന ഓഫീസര്‍മാര്‍ മുഖാന്തിരമോ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. പരിശീലനാര്‍ത്ഥികള്‍ക്ക് ഫെബ്രുവരി 12ന് വൈകുന്നരം 5 മണിക്ക് മുമ്പായി 8089391209, 0476 2698550 എന്നീ ഫോൺ നമ്പറുകളിൽ നേരിട്ട് വിളിച്ചും രജിസ്റ്റർ ചെയ്യാവുന്നതാണ്.
3. സംസ്ഥാനത്ത് താപനില ഉയരുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്രകലാവസ്ഥാവകുപ്പിന്റെ പ്രവചനം. ഉയർന്ന ചൂട്: സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.