Updated on: 4 March, 2023 6:38 PM IST
Smart- PDS should be implemented in All states and central government UT places says Piyush Goyal

SMART-PDS അടിയന്തിരമായി നടപ്പിലാക്കേണ്ട സംരംഭമാണ് എന്ന കേന്ദ്ര മന്ത്രി പിയുഷ് ഗോയൽ പറഞ്ഞു, അതിനാൽ ഇത് എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും എത്രയും വേഗം നടപ്പിലാക്കാൻ വേണ്ട ശ്രമങ്ങൾ നടത്തണമെന്ന് ഭക്ഷ്യമന്ത്രിമാരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ-പൊതുവിതരണ, വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. ആന്ധ്രാപ്രദേശ് കമാൻഡ് കൺട്രോളിനെ പ്രശംസിച്ച ഗോയൽ, മറ്റ് സംസ്ഥാനങ്ങളിലും ഇത് നടപ്പിലാക്കാൻ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും സഹകരിക്കുമെന്നും പറഞ്ഞു.

ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (FCI) അവരുടെ ഗോഡൗണുകൾ 5 സ്റ്റാർ റേറ്റഡ് ഗോഡൗണുകളാക്കി മാറ്റുകയാണെന്നും, സംസ്ഥാന സർക്കാരുകൾക്കും അത് ചെയ്യാമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാന സർക്കാരുകളുടെ കെട്ടിക്കിടക്കുന്ന ക്ലെയിമുകളുടെ തീർപ്പ് മുൻഗണനാടിസ്ഥാനത്തിൽ നടക്കുന്നുണ്ടെന്നും എത്രയും വേഗം ഇത് പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ-പൊതുവിതരണ സഹമന്ത്രി അശ്വിനി കുമാർ ചൗബേ, ഇന്ത്യയുടെ പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തുന്നതിന് ഇന്ത്യാ ഗവൺമെന്റ് ഏറ്റെടുത്തിരിക്കുന്ന പ്രധാന സംരംഭങ്ങളെക്കുറിച്ചും യോഗത്തിൽ ചർച്ച ചെയ്തു.

പാൻഡെമിക് സമയത്ത് 2020 ഏപ്രിൽ മുതൽ 2022 ഡിസംബർ വരെ സംസ്ഥാനങ്ങളുമായും കേന്ദ്ര ഭരണ പ്രദേശങ്ങളുമായും ഏകോപിപ്പിച്ച് നടപ്പിലാക്കിയ പ്രധാൻ മന്ത്രി ഗരീബ് കല്യാൺ അന്ന യോജന (PMGKAY), കുടിയേറ്റ ജനതയെ പിന്തുണയ്ക്കുന്നതിനായി നടപ്പിലാക്കിയ വൺ നേഷൻ വൺ റേഷൻ കാർഡ് പദ്ധതിയെക്കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു. രാജ്യത്തിന്റെ പോഷക സുരക്ഷ മെച്ചപ്പെടുത്തുന്നതിന് തിനകൾ പൊതുവിതരണ വിതരണത്തിൽ ഉൾപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം വ്യക്തമാക്കി.

OMSS വഴി ഗോതമ്പ് വില കുറയ്ക്കാനും സപ്ലൈ ചെയിൻ മാനേജ്‌മെന്റ് ഒപ്റ്റിമൈസ് ചെയ്യാനും മില്ലറ്റുകൾ (ശ്രീ അന്ന) പ്രോത്സാഹിപ്പിക്കാനും നെല്ല് ശക്തിപ്പെടുത്താനും ഉള്ള ഇന്ത്യൻ ഗവൺമെന്റിന്റെ ശ്രമങ്ങൾക്ക് ഊന്നൽ നൽകി സഞ്ജീവ് ചോപ്ര DFPD, സെക്രട്ടറി സംസാരിച്ചു. ഭക്ഷ്യ-പൊതുവിതരണ മേഖല പുരോഗതിയുടെയും വളർച്ചയുടെയും നവീകരണ ബോധത്തിന് ഈ സമ്മേളനം വഴിയൊരുക്കുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സമ്മേളനത്തിൽ, PMGKAY ഗുണഭോക്താക്കൾക്കിടയിൽ തിനയുടെ സംഭരണവും അവയുടെ ഉപയോഗവും സംബന്ധിച്ച പ്രശ്നങ്ങൾ ചർച്ച ചെയ്തു.

ബന്ധപ്പെട്ട വാർത്തകൾ: പുതിയ ഇനം കടുക് പുറത്തിറക്കി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രിക്കൾച്ചർ (ICAR)

English Summary: Smart- PDS should be implemented in All states and central government UT places says Piyush Goyal
Published on: 04 March 2023, 06:20 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now