Updated on: 20 November, 2023 11:28 AM IST
വീടുകളില്‍ സോളാർ പാനൽ സ്ഥാപിക്കാൻ സബ്‌സിഡി

1. വീടുകളില്‍ സൗരോര്‍ജ്ജനിലയങ്ങള്‍ സബ്‌സിഡിയോട് കൂടി സ്ഥാപിക്കാന്‍ അവസരം. ഇടുക്കി ജില്ലയിൽ അനെര്‍ട്ട് നടപ്പിലാക്കുന്ന സൗരതേജസ്സ് പദ്ധതിയിലൂടെ വീടുകളിലെ വൈദ്യുതി ഉപയോഗം ലാഭിക്കാന്‍ സാധിക്കും. പദ്ധതിയിലൂടെ സ്ഥാപിക്കുന്ന സൗരോര്‍ജ്ജ നിലയങ്ങളെ സംസ്ഥാന വൈദ്യുത ശൃംഖലയുമായി ബന്ധിപ്പിക്കുന്നതിലൂടെ വീടുകളിലെ വൈദ്യുതി ഉപയോഗം കുറയ്ക്കുകയും അതുവഴി അധികമായി ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി ശൃംഖലയിലേക്ക് കൈമാറാനും സാധിക്കും. ഇത്തരത്തില്‍ നല്‍കുന്ന വൈദ്യുതിയുടെ തുക ഗുണഭോക്താവിന് ബില്ലില്‍ കുറവ് ചെയ്തു ലഭിക്കും. താല്‍പര്യമുള്ളവര്‍ക്ക് www.buymysun.com എന്ന വെബ്സൈറ്റ് മുഖേന ഓണ്‍ലൈനായി രജിസ്‌ട്രേഷന്‍ നടത്താം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 233252 എന്ന നമ്പറിൽ ബന്ധപ്പെടാം.

കൂടുതൽ വാർത്തകൾ: ക്ഷേമപെൻഷൻ വിതരണം തുടങ്ങി; 1 മാസത്തെ കുടിശിക നൽകും

2. കാസർകോട് ജില്ലയിൽ ക്ഷീരസാന്ത്വനം ഇൻഷുറൻസ് പദ്ധതിയ്ക്ക് തുടക്കം. കേരള ക്ഷീരകർഷക ക്ഷേമനിധി ബോർഡ് നടപ്പിലാക്കുന്ന സമഗ്ര ഇൻഷുറൻസ് പദ്ധതിയാണ് ക്ഷീരസാന്ത്വനം. ജില്ലാ ക്ഷീരസംഗമത്തോടനുബന്ധിച്ച് കരിച്ചേരി ഗവൺമെന്റ് യുപി സ്കൂളിൽ സംഘടിപ്പിച്ച പരിപാടി ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.

3. കേരകർഷകർക്ക് ആശ്വാസമായി കോൾ സെന്റർ വരുന്നു. വിളവെടുപ്പ്, തെങ്ങിന്റെ മണ്ട വൃത്തിയാക്കല്‍, മരുന്നു തളിയ്ക്കല്‍, രോഗകീട നിയന്ത്രണം, നഴ്‌സറി പരിപാലനം, കൃത്രിമ പരാഗണം, വിത്തുതേങ്ങ സംഭരണം തുടങ്ങിയ സേവനങ്ങള്‍ക്കായി കേരളത്തിലുടനീളമുള്ള കര്‍ഷകര്‍ക്ക് കോൾസെന്റർ പ്രയോജനപ്പെടുത്താം. നാളികേര വികസന ബോര്‍ഡ് ആസ്ഥാനമായ കൊച്ചിയിലാണ് കോള്‍ സെന്ററിന്റെ പ്രവര്‍ത്തനം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2377266 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാം. സേവനം ചെയ്യാന്‍ തയ്യാറായവർക്ക് കോള്‍ സെന്ററില്‍ രജിസ്റ്റര്‍ ചെയ്യാം. ഇതിനായി 8848061240 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ, പേര്, മേല്‍വിലാസം, ബ്ലോക്ക്/പഞ്ചായത്ത്, ഫോണ്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ വാട്ട്‌സ് ആപ്പ് സന്ദേശമായി അയയ്ക്കുകയോ ചെയ്യാം.

4. വയനാട്ടിലെ കുരുമുളക് തോട്ടങ്ങളിൽ മഞ്ഞളിപ്പ് രോഗം വ്യാപിക്കുന്നു. ഹെക്ടർ കണക്കിന് തോട്ടങ്ങളിൽ മഞ്ഞളിപ്പ് രോഗും ദ്രുതവാട്ടവും ബാധിച്ചതോടെ നൂറുകണക്കിന് കർഷകരാണ് പ്രതിസന്ധിയിലായത്. മഞ്ഞളിപ്പ് രോഗം ബാധിക്കുന്ന ചെടിയുടെ ഇലയും തണ്ടും ഉൾപ്പെടെ ദിവസങ്ങൾക്കുള്ളിൽ നശിക്കുകയാണ് ചെയ്യുന്നത്. വില ഉയർന്ന സാഹചര്യത്തിൽ വിളവെടുപ്പ് കുറയുന്നത് കർഷകരെ ആശങ്കയിലാക്കുകയാണ്.

English Summary: Solar power plants can be installed at homes with subsidy
Published on: 20 November 2023, 11:26 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now