Updated on: 19 September, 2022 9:19 PM IST
Some ways to increase income

ജോലിക്കാലത്ത് കൃത്യമായ നിക്ഷേപം നടത്തി നല്ലൊരു സമ്പാദ്യം തയ്യാാറാക്കി വിരമിക്കൽ കാലത്തേക്ക് ഉപയോഗിക്കുന്നവരുണ്ട്. ചെലവ് ഉയർന്നു നിൽക്കുന്ന കാലത്ത് മാസ വരുമാനം കണ്ടെത്താനുള്ള വഴികളിൽ നിക്ഷേപിക്കുന്നവരും കുറവല്ല. ചില മാർഗ്ഗങ്ങളിലൂടെ ദീർഘകാല നിക്ഷേപത്തിനും ദൈന്യംദിന ചെലവുകൾക്കുമുള്ള തുക കണ്ടെത്താൻ സാധിക്കും. എന്തൊക്കെയാണവ എന്ന് നോക്കാം: 

ബന്ധപ്പെട്ട വാർത്തകൾ: 100 രൂപയിൽ നിക്ഷേപം തുടങ്ങാൻ പറ്റിയ മ്യൂച്വൽ ഫണ്ട്, 10-ാം വർഷം നിക്ഷേപം ഇരട്ടിക്കാം

വസ്‌തു വാങ്ങി ലാഭമുണ്ടാക്കാം

കുറഞ്ഞ വലിയ്ക്ക് വസ്തു വാങ്ങി നല്ല ലാഭമുണ്ടാക്കാന്‍ സാധിക്കും. വസ്തുവിന്റെ വില ഉയരുന്നതിനൊപ്പം വാടകയ്ക്ക് നല്‍കുന്നൊരാള്‍ക്ക് മാസ വരുമാനം ഉണ്ടാക്കാം.  ഒരു നാണയത്തിന്റെ രണ്ടു വശങ്ങളെന്ന പോലെ റിയൽ എസ്റ്റേറ്റ് നിക്ഷേപത്തിന്റെ ദോഷങ്ങളും അറിയണം. തുടക്കക്കാര്‍ക്ക്, സാമ്പത്തിക സാഹചര്യം അടിസ്ഥാനമാക്കിയാണ് വാടക ലഭിക്കുന്നത്. നിക്ഷേപത്തിന്റെ ലിക്വിഡിറ്റി പ്രശ്നമാണ്. പെട്ടന്ന് പണം ആവശ്യമായി വരുന്ന ഘട്ടത്തിൽ നിക്ഷേപം പിൻവലിക്കുക എന്നത് റിയൽ എസ്റ്റേറ്റിൽ സാധ്യമാകില്ല.

ബന്ധപ്പെട്ട വാർത്തകൾ: 5,000 രൂപ നിക്ഷേപം കൊണ്ട് നല്ലൊരു തുക സമ്പാദ്യം ഉണ്ടാക്കാം

സ്വര്‍ണ്ണത്തിൽ നിക്ഷേപം

സ്വര്‍ണ്ണത്തിലെ നിക്ഷേപത്തിന് ഏറ്റവും സൗകര്യം, ആവശ്യമുള്ള സമയത്ത് പണമാക്കി മാറ്റാനുള്ള സൗകര്യമാണ്. സ്വര്‍ണ്ണം ഈട് നല്‍കി വായ്പയെടുക്കാനും വില്‍ക്കാനും സാധിക്കും. വളരെ എളുപ്പത്തില്‍ സ്വര്‍ണ്ണത്തെ പണമാക്കി മാറ്റാന്‍ സാധിക്കും.  ഓഹരികൾ, ബോണ്ടുകൾ, മ്യൂച്വൽ ഫണ്ട്, സ്ഥിര നിക്ഷേപം നിന്നും ലഭിക്കുന്ന ഡിവിഡന്റ്, പലിശ എന്നിവ സ്വര്‍ണ്ണത്തിലെ നിക്ഷേപത്തിൽ നിന്ന് ലഭിക്കില്ല. സ്ഥിരമായ അധിക വരുമാനം സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നത് വഴി ലഭിക്കുന്നില്ല. സ്വർണ്ണം വില്‍ക്കുമ്പോള്‍ മാത്രമേ ലാഭമെടുക്കാനാകൂ. സ്വർണ്ണം സൂക്ഷിക്കുക എന്നത് വലിയ ബാധ്യതയാണ്. ഇതിന് പരിഹാരമായി സോവറിന്‍ ഗോള്‍ഡ് ലോണ്‍ പോലെ ഡിജിറ്റല്‍ ഗോള്‍ഡില്‍ നിക്ഷേപിക്കാം. ഇത് പലിശയും സ്വര്‍ണ്ണ വിലയിലുണ്ടാകുന്ന മാറ്റത്തിന് അനുസൃതമായ നേട്ടവും നല്‍കുന്നു.

സിസ്റ്റമാറ്റിക്ക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍

ചിട്ടയായി സമ്പാദിയ് ശീലം വളര്‍ത്തിയെടുക്കാന്‍ സഹായിക്കുന്നൊരു നിക്ഷേപ രീതിയാണ് സിസ്റ്റമാറ്റിക്ക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍. നിശ്ചിത ഇടവേളകളില്‍ പണം നിക്ഷേപത്തിലേക്ക് മാറ്റുന്നതാണ് എസ്‌ഐപിയുടെ രീിതി. മാസ വരുമാനം അനുസരിച്ച് തുക നിശ്ചയിക്കാന്‍ സാധിക്കുന്ന തരത്തില്‍ വഴക്കമുള്ളശ നിക്ഷേപ രീതിയാണിത്. മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ക്കാണ് പൊതുവില്‍ എസ്‌ഐപി രീതി ഉപയോഗിക്കപ്പെടുന്നത്.

ഓഹരി വിപണി നിക്ഷേപങ്ങള്‍

ഏറ്റവും ഉയര്‍ന്ന ആദായം നേടിതരുന്ന നിക്ഷേപ വഴിയാണ് ഓഹരി വിപണി. നേരിട്ട് നിക്ഷേപിക്കാനും മ്യൂച്വ ഫണ്ട്, ഇടിഎഫ് എന്നിവ വഴി നിക്ഷേപിക്കാനും സാധിക്കും. മുകളില്‍ വിശദമാക്കിയ എസ്‌ഐപി വഴി നിക്ഷേപം നടത്താം. ഓഹരി വിപണിയിലെ നിഫ്റ്റി50 എന്ന ഇന്‍ഡക്സ് പരിഗണിക്കുകയാണെങ്കില്‍ കഴിഞ്ഞ 20 വര്‍ഷത്തിനിടെ 14 ശതമാനം വാര്‍ഷിക ആദായം നല്‍കുന്നുണ്ട്. ഉയര്‍ന്ന ലാഭത്തിനൊപ്പം ഉയര്‍ന്ന നഷ്ട സാധ്യതയുള്ള നിക്ഷേപങ്ങളിലൊന്നാണ് ഓഹരി വിപണി നിക്ഷേപം. വിപണിയിലെ ഓരോ ഇടിവും അവസരമായി കണ്ട് കൂടുതല്‍ ലാഭം നേടാന്‍ നിക്ഷേപിക്കുന്നത് ഗുണകരമാകും. ഓഹരി വിപണിയിലെ ട്രേഡിംഗ് ഹ്രസ്വകാലത്തേക്ക് പണമുണ്ടാക്കാനുള് വഴിയാണ്. മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേിക്കുന്നൊരാള്‍ക്ക് സിസ്റ്റമാറ്റിക്ക് വിത്ത്‌ഡ്രോവല്‍ രീതി വഴി മാസത്തില്‍ വരുമാനം ഉണ്ടാക്കാനും സാധിക്കും.

സ്ഥിര നിക്ഷേപം

പരമ്പരാഗത സുരക്ഷിത നിക്ഷേപ മാര്‍ഗങ്ങളിലൊന്നാണ് സ്ഥിര നിക്ഷേപം. നിക്ഷേപിക്കുന്ന തുകയ്ക്ക് ലഭിക്കുന്ന സുരക്ഷിതത്വം, ഉറപ്പുള്ള പലിശ എന്നിവയാണ് സ്ഥിര നിക്ഷേപത്തിന്റെ ഗുണങ്ങള്‍. സ്ഥിര നിക്ഷേപത്തില്‍ പണം നിക്ഷേപിക്കുന്നയാളുടെ താല്‍പര്യത്തിന് അനുസരിച്ച് പലിശ മാസത്തിലോ ത്രൈമാസത്തിലോ അര്‍ധ വര്‍ഷത്തിലോ വര്‍ഷത്തിലോ കൈപ്പറ്റാം. മാസ വരുമാനം ലഭിക്കാനുള്ള മാര്‍ഗവും ഇതുവഴി സ്ഥിര നിക്ഷേപം തുറന്നു തരുന്നുണ്ട്.

English Summary: Some ways to increase income
Published on: 19 September 2022, 09:06 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now