Updated on: 4 December, 2020 11:18 PM IST

ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രത്തിൻ്റെ (ഐ.ഐ.എസ്.ആര്‍.) നൂതന വിപണകേന്ദ്രമായ' സ്‌പൈസറി'യ്ക്ക് തുടക്കമായി. കര്‍ഷകര്‍ നേരിടുന്ന വെല്ലുവിളികള്‍ക്ക് പരിഹാരമായും ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ള സുഗന്ധവ്യഞ്ജനങ്ങളും മറ്റ് ഉത്പന്നങ്ങളുമെത്തിക്കാനായി കോഴിക്കോട് ചെലവൂരിലാണ് സ്‌പൈസറി ആരംഭിച്ചിരിക്കുന്നത്. കൃഷിക്കാര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ വിപണനം ചെയ്യാനായി ഒരു സ്ഥലമൊരുക്കുകയാണ് ഇവിടെ.

ഗവേഷണ കേന്ദ്രത്തിന്റെ കൃഷിതോട്ടങ്ങളില്‍ നിന്നും, ഗവേഷണ കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കര്‍ഷകരില്‍നിന്നും സംഭരിക്കുന്ന മികച്ച ഗുണമേന്മയുള്ള സുഗന്ധവ്യഞ്ജനങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനുള്ള വിപണനകേന്ദ്രമാണ് സ്‌പൈസറി.

സുഗന്ധ വ്യഞ്ജനങ്ങള്‍ക്ക് പുറമെ ഗവേഷണ കേന്ദ്രത്തിന്റെയും മറ്റു ഐ.സി.എ.ആര്‍ സ്ഥാപനങ്ങളുടെയും സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ്കളുടെയും സംരംഭകരുടെയും ഉത്പന്നങ്ങളും ഇവിടെ ലഭ്യമാക്കും. നിലവില്‍ അന്‍പതോളം ഉത്പന്നങ്ങളാണ് സ്‌പൈസ്സറിയില്‍ ലഭ്യമാക്കുക. എന്നാല്‍, പൊതുവിപണിയെക്കാള്‍ വിലക്കുറവിലാണ് സ്‌പൈസറിയില്‍നിന്ന് ഉത്പന്നങ്ങള്‍ ലഭിക്കുക. പുറംരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന കമ്പനികളുടെ ഉത്പന്നങ്ങളും ഇവിടെ ലഭ്യമാണ്.കുരുമുളക്, ജാതിക്ക, ഗ്രാമ്പൂ, മഞ്ഞള്‍പൊടി, മുളകുപൊടി, കപ്പ പുട്ടുപൊടി എന്നിവയ്ക്ക് പുറമേ, മുപ്പതിലധികം ഉത്പന്നങ്ങളും ഇവിടെനിന്ന് ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

വിവരങ്ങള്‍ക്ക്: 8589902677

English Summary: Spicery shop for farmers
Published on: 19 July 2019, 01:52 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now