ദേവ ഹരിതം പദ്ധതിപ്രകാരം ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ഇപ്പോൾ കൃഷിചെയ്യാൻ ആരംഭിച്ചിരിക്കുന്നു. ഇതിൻറെ ഭാഗമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് എൻ വാസുവിന്റെ മേൽനോട്ടത്തിൽ എള്ള് കൃഷി ആരംഭിച്ചിരിക്കുകയാണ് ശ്രീവല്ലഭ ക്ഷേത്രം.
ശ്രീവല്ലഭ ക്ഷേത്രത്തിൽ ആരംഭിച്ച എള്ളുകൃഷി യുടെ വിത്ത് വിതയ്ക്കൽ എൻ വാസു നിർവഹിച്ചു. മൂന്നു ഘട്ടമായാണ് ഇവിടെ കൃഷി ആരംഭിച്ചത്.
ഇത് കൂടാതെ പൂജയ്ക്ക് ആവശ്യമായ പൂച്ചെടികളും, തെങ്ങ്, പ്ലാവ് തുടങ്ങിയവയും ക്ഷേത്രത്തിന് വടക്ക് ഭാഗത്ത് കൃഷി ചെയ്യുന്നതിനായി ക്ഷേത്ര സമിതിക്ക് ദേവസ്വം ബോർഡ് എല്ലാ സഹായവും നൽകുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് അറിയിച്ചു.
ഒന്നാംഘട്ടത്തിൽ ക്ഷേത്രവളപ്പിൽ തുളസി, കദളിവാഴ എന്നിവയുടെ കൃഷി ജൂലൈയിൽ തുടങ്ങിയിരുന്നു. രണ്ടാംഘട്ടത്തിൽ നവംബർ മാസത്തിൽ ഔഷധസസ്യ തോട്ടത്തിനു നിർമ്മാണവും നെൽകൃഷിയുടെ വിളവെടുപ്പ് നടത്തി.