Updated on: 30 November, 2022 3:41 PM IST
Srilankan Navy Detained 24 Tamil Fishermen of Tamil nadu

ശ്രീലങ്കൻ നാവികസേന 24 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിലെടുത്തതിന് ഏതാനും ദിവസങ്ങൾക്ക് ശേഷം, തമിഴ്‌നാട്ടിലെ പുതുക്കോട്ട ജില്ലയിലെ ജഗദപട്ടണം തീരദേശ ഗ്രാമത്തിലെ യന്ത്രവത്കൃത ബോട്ട് മത്സ്യത്തൊഴിലാളികൾ ബുധനാഴ്ച പ്രദേശത്തെ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, മത്സ്യത്തൊഴിലാളികളുടെ മോചനത്തിനായി വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടൽ ആവശ്യപ്പെട്ടിട്ടുണ്ട്. മത്സ്യത്തൊഴിലാളികളുടെ വിലകൂടിയ യന്ത്രവത്കൃത ബോട്ടുകളും ശ്രീലങ്കൻ നാവികസേനയുടെ കസ്റ്റഡിയിലാണ്.

തമിഴ്‌നാട്ടിലെ പുതുക്കോട്ട ജില്ലയിലെ ജഗദപട്ടണം തീരത്ത് നിന്ന് മത്സ്യബന്ധനത്തിലേർപ്പെട്ടിരുന്ന മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അന്താരാഷ്ട്ര സമുദ്രാതിർത്തി രേഖയ്ക്ക് സമീപം കസ്റ്റഡിയിലെടുത്തു. ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ ശ്രീലങ്കൻ കടൽ കടന്ന് തങ്ങളുടെ അതിർത്തിക്കുള്ളിൽ മത്സ്യബന്ധനം നടത്തുകയായിരുന്നെന്നും അതിനാലാണ് അറസ്റ്റ് ചെയ്തതെന്നും ശ്രീലങ്കൻ നാവികസേന ആരോപിച്ചു.

പുതുക്കോട്ടയിലെ മത്സ്യത്തൊഴിലാളി സംഘടന സ്ത്രീകളെയും കുട്ടികളെയും വലിച്ചിഴച്ച് തെരുവിൽ പ്രതിഷേധിക്കുന്നു, അവരെ മോചിപ്പിക്കാൻ സംസ്ഥാന-കേന്ദ്ര സർക്കാരുകൾ ഉടൻ ഇടപെടണമെന്ന് മൽസ്യ തൊഴിലാളികൾ ആവശ്യപ്പെട്ടു. ശ്രീലങ്കൻ നാവികസേനയുടെ കസ്റ്റഡിയിലുള്ള മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കുന്നത് ഉറപ്പാക്കാൻ വിദേശകാര്യ മന്ത്രാലയത്തോടും ഇന്ത്യ ഗവൺമെന്റിനോടും തമിഴ്‌നാട് മുഖ്യമന്ത്രിയോടും ശ്രീലങ്കൻ സർക്കാരുമായി ഇടപെടണമെന്ന് മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെട്ടു.

ശ്രീലങ്കൻ നാവികസേനയുടെ ഈ അറസ്റ്റു കാരണം ഞങ്ങൾക്കു വൻനഷ്ടം നേരിടുകയാണെന്നും നാവികസേന പിടിച്ചെടുത്ത വിലകൂടിയ യന്ത്രവത്കൃത ബോട്ടുകൾ പിന്നീട് അവരുടെ കസ്റ്റഡിയിൽ ഇരുന്നു തുരുമ്പെടുക്കുകയും ചെയ്യും. ഈ ബോട്ടുകൾ വാങ്ങുന്നതിന് ഞങ്ങൾ വായ്പ എടുത്തിട്ടുണ്ട്, അത് തിരിച്ചടയ്ക്കാൻ ഞങ്ങൾ ബാധ്യസ്ഥരാണ്, ഇങ്ങനെ പോയാൽ ഞങ്ങൾ കടക്കാരായിത്തീരുകയും ചെയ്യുമെന്ന് പുതുക്കോട്ടയിലെ ജഗദപട്ടണം മത്സ്യത്തൊഴിലാളികൾ പറഞ്ഞു. ഈ പ്രശ്നത്തിന് ഇന്ത്യ ഗവൺമെന്റ് ഇടപെട്ട് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നു അവർ വ്യക്തമാക്കി. തമിഴ്‌നാട് മുഖ്യമന്ത്രിയ്ക്കും കേന്ദ്ര വിദേശകാര്യ മന്ത്രിയുമായ ജയശങ്കറിനോട് മത്സ്യത്തൊഴിലാളികളെ​ വിട്ടയയ്ക്കാൻ അഭ്യർത്ഥിക്കുന്നു എന്ന് അവർ വ്യക്തമാക്കി​.

ബന്ധപ്പെട്ട വാർത്തകൾ:പ്രധാനമന്ത്രി ഉദയ് യോജന ഡൽഹിയിലെ 50 ലക്ഷം പേർക്ക് പ്രയോജനം ചെയ്യും: ഹർദീപ് സിങ് പുരി​

English Summary: Srilankan Navy Detained 24 Tamil Fishermen of Tamil nadu
Published on: 30 November 2022, 03:06 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now