സ്റ്റാഫ് സിലക്ഷൻ കമ്മിഷൻ (Staff Selection Commission - SSC), കേന്ദ്ര സർവീസിൽ ജൂനിയർ എൻജിനീയർ തസ്തികയിലേക്കുളള നിയമനത്തിനായി പരീക്ഷ വയ്ക്കുന്നു. യോഗ്യതയും താൽപ്പര്യവുമുള്ളവർക്ക് ഔദ്യോഗിക വെബ്സൈറ്റായ https://ssc.nic.in സന്ദർശിച്ച് അപേക്ഷകൾ അയക്കാവുന്നതാണ്. ആകെ 1324 ഒഴിവുകളാണുള്ളത്. എണ്ണം കൂടാനും സാധ്യതയുണ്ട്. കേരളത്തിൽ, തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നി സ്ഥലങ്ങളിൽ പരീക്ഷ കേന്ദ്രങ്ങളുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: തപാൽ വകുപ്പിലെ 1508 ഓളം ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം
അവസാന തിയതി
ഉദ്യോഗാർത്ഥികൾക്ക് ഓഗസ്റ്റ് 16 വരെ അപേക്ഷകൾ അയക്കാവുന്നതാണ്.
വിദ്യാഭ്യാസ യോഗ്യത
ഇലക്ട്രിക്കൽ /മെക്കാനിക്കൽ / സിവിൽ ബിടെക്കുകാർക്കും / ഇലക്ട്രിക്കൽ / മെക്കാനിക്കൽ / ഓട്ടമൊബീൽ / സിവിൽ ഡിപ്ലോമക്കാർക്കും അവസരമുണ്ട്. ചില തസ്തികകളിൽ ഡിപ്ലോമയ്ക്കൊപ്പം ജോലിപരിചയവും വേണം.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (14/08/2023)
പ്രായപരിധി
തസ്തികയനുസരിച്ച് വയസ്സ് 30 നും 32 നും ഇടയിലായിരിക്കണം. അർഹർക്ക് ഇളവുണ്ട്. വിശദാംശങ്ങൾ വിജ്ഞാപനത്തിൽ.
ശമ്പളം
ശമ്പളം 35,400 രൂപ മുതൽ 1,12,400 രൂപ വരെ
ബന്ധപ്പെട്ട വാർത്തകൾ: പൊതുമേഖലാ ബാങ്കുകളിൽ 4451പ്പരം ഒഴിവുകൾ
അപേക്ഷ ഫീസ്
100 രൂപയാണ് അപേക്ഷ ഫീസ്. വനിതാ / എസ്‌സി/എസ്ടി / ഭിന്നശേഷി / വിമുക്തഭട അപേക്ഷകർക്കു ഫീസില്ല.
തിരഞ്ഞെടുപ്പ്
പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരെഞ്ഞെടുപ്പ്.