പൂക്കളുടെ ഭംഗി ആസ്വദിക്കാത്തവർ ഉണ്ടാവില്ല. വീട്ടിലെ ഗാർഡനിലും, ഫ്ലാറ്റിലാണെങ്കിൽ ചട്ടികളിലും മറ്റും പൂച്ചെടികളും പച്ചക്കറികളും വളർത്തുന്നത് ഇന്ന് സർവ്വസാധാരണമാണ്. സന്തോഷവും അനുഭൂതിയും പകരുന്ന സ്വന്തം പൂന്തോട്ടത്തില്‍ എന്ത് വില കൊടുത്തും നല്ല ചെടികള്‍ വാങ്ങാന്‍ ആളുകൾ തയ്യാറാണ്. അതുകൊണ്ട് എപ്പോഴും മാര്‍ക്കറ്റുള്ള ഒരു ബിസിനസ്സാണ് പ്ലാന്റ് നഴ്‌സറികള്‍.
പൂച്ചെടികൾ വാങ്ങുന്നവരെ പോലെ തന്നെ, ഈ ബിസിനസ്സ് ചെയ്യുന്നവർക്കും ആസ്വാദന മനസ്സ് ഉണ്ടായിരിക്കണം. ചെടികളോടും പൂക്കളോടുമൊക്കെ പ്രിയമുള്ളവര്‍ക്കാണ് ഈ ബിസിനസ്സ് അനുയോജ്യം. എല്ലാ സീസണിലും വിപണിയുള്ള ഈ ബിസിനസ്സ് ആരംഭിക്കാനൊക്കെ പലര്‍ക്കും താല്‍പ്പര്യമുണ്ടാകാം. എന്നാല്‍ ഇതിൻറെ സംരംഭക സാധ്യതകളെ കുറിച്ചുള്ള അറിവില്ലായ്മയാണ് ഇത്തരം ആലോചനകളില്‍ നിന്ന് പലരെയും തടയുന്നത്. മികച്ച വരുമാനവും മാനസിക ഉല്ലാസവും നല്‍കുന്ന ഈ ബിസിനസ്സ് ആരംഭിക്കാന്‍ വേണ്ട കാര്യങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: ഡ്രൈ ഫ്രൂട്ട്‌സ് ബിസിനസ്സ് ചെയ്‌ത് മാസവരുമാനം നേടാം
വിവിധതരം നഴ്‌സറികള്‍ ഉണ്ട്. ഇതില്‍ ഏതൊക്കെയാണ് നിങ്ങള്‍ക്ക് അനുയോജ്യമാകുകയെന്ന് ആലോചിച്ചശേഷം വേണം തെരഞ്ഞെടുക്കാന്‍.
- പച്ചക്കറി നഴ്‌സറികള്‍
- ഫ്‌ളവര്‍ നഴ്‌സറികള്‍
- ഫ്രൂട്ട് നഴ്‌സറികള്‍
- ഔഷധ നഴ്‌സറികള്‍
* പച്ചക്കറി നഴ്‌സറികള്‍: മിക്ക ആളുകളും രാസ കീടനാശിനികളുള്ള പച്ചക്കറികള്‍ ഒഴിവാക്കാനായി സ്വന്തം വീട്ടിലും ടെറസിലുമൊക്കെ ആവശ്യത്തിനുള്ള പച്ചക്കറികള്‍ ഉല്‍പ്പാദിപ്പിക്കുന്നവരാണ്. ഇത്തരം ചെറുകിട കൃഷി ചെയ്യുന്നവര്‍ക്കും വന്‍കിട കൃഷിക്കാര്‍ക്കുമൊക്കെ നല്ല പ്രതിരോധ ശേഷിയുള്ളതും ഉല്‍പ്പാദന ശേഷിയുമുള്ളതുമായ പച്ചക്കറി തൈകളും മറ്റും ആവശ്യമാണ്. ചീര, തക്കാളി, സ്വീറ്റ് പൊട്ടറ്റോ, വഴുതന തുടങ്ങി പലവിധ പച്ചക്കറികളുടെ നല്ലയിനം തൈകള്‍ക്കായി ആളുകള്‍ നഴ്‌സറികളിലാണ് അന്വേഷിച്ച് എത്തുന്നത്. അതുകൊണ്ട് തന്നെ പച്ചക്കറി നഴ്‌സറി ഒരു നല്ല ബിസിനസ് സാധ്യതയാണ്.
ബന്ധപ്പെട്ട വാർത്തകൾ: പയർവർഗ്ഗങ്ങളുടെ ബിസിനസ്സ് ചെയ്ത്, മാസത്തിൽ 50000 രൂപ സമ്പാദിക്കാം
* പൂക്കളുടെ നഴ്‌സറികൾ: പൂക്കളെ എല്ലാവര്‍ക്കും ഇഷ്ടമാണ്. അതിനാൽ ഈ നഴ്‌സറികൾക്കാണ് കൂടുതൽ ഡിമാൻഡ്. എല്ലാ സീസണിലും പൂത്തുലഞ്ഞ് നില്‍ക്കുന്ന ഇനങ്ങള്‍ക്കൊക്കെ വന്‍ ഡിമാന്റാണ് ലഭിക്കുന്നത്. ഗ്ലാഡിയസ്, ലില്ലി, റോസുകള്‍, മേരിഗോള്‍ഡ്, സല്‍വിയസ്, ടെകോമ, പോര്‍ച്ചുലാക, ചെമ്പരത്തി, മുല്ല, ചെറിയ റോസുകള്‍ തുടങ്ങിയ പൂചെടികള്‍ വീട്ടിനകത്തും പുറത്തും വളര്‍ത്തുന്നവരുണ്ട്. വിദേശ പുഷ്പങ്ങള്‍ക്കും അന്യസംസ്ഥാനത്ത് നിന്നെത്തുന്ന പൂചെടികള്‍ക്കും പൂക്കളില്ലാത്ത വര്‍ണ്ണനിറങ്ങളിലുള്ള ഇലകളോട് കൂടിയ ചെടികളുമൊക്കെ പലര്‍ക്കും പ്രിയമാണ്. ഈ ചെടി സ്‌നേഹികള്‍ക്കായി നിങ്ങള്‍ക്ക് എളുപ്പം ആരംഭിക്കാവുന്ന ബിസിനസ് ആണ് ഫ്‌ളവര്‍ നഴ്‌സറി ബിസിനസ്. പ്രാദേശികതലത്തിലുള്ള നഴ്‌സറികളില്‍ സ്ഥിരമായി ഉപഭോക്താക്കള്‍ നേരിട്ടെത്തുകയും ചെയ്യും.
* ഫലവര്‍ഗങ്ങളുടെ നഴ്‌സറി: വിവിധ പഴവര്‍ഗ്ഗങ്ങളുടെ ഗാര്‍ഡനിങ് ഇപ്പോള്‍ കേരളത്തില്‍ ട്രെന്റായി മാറുന്നുണ്ട്. പലരും ഫ്രൂട്‌സുകള്‍ ഉല്‍പ്പാദിപ്പിക്കാനാണ് ഇപ്പോള്‍ കൂടുതല്‍ താല്‍പ്പര്യം കാണിക്കുന്നത്. ഫാമുകളിലൂടെ സീസണ്‍ നോക്കാതെ എല്ലാവിധ പഴവര്‍ഗങ്ങളും നട്ടുവളര്‍ത്തുന്നു. വ്യാവസായിക അടിസ്ഥാനത്തില്‍ ആരംഭിക്കുന്ന കൃഷികളും വ്യാപകമായിട്ടുണ്ട്. അതുകൊണ്ട് ഫ്രൂട്‌സ് നഴ്‌സറി ആരംഭിക്കുന്നത് നഷ്ടമാകില്ല. ഉറുമാമ്പഴം, മാങ്ങകള്‍, സപ്പോട്ട, ഓറഞ്ചുകള്‍, മള്‍ബറി, ലെമണ്‍, പഴം, ആപ്പിള്‍ തുടങ്ങി നിരവധി പഴവര്‍ഗങ്ങളുടെ നല്ല ഇനം തൈകള്‍ക്ക് നഴ്‌സറികളെയാണ് ആളുകള്‍ സമീപിക്കുന്നത്.
* ഔഷധ നഴ്‌സറികള്‍: ആയുര്‍വേദ മരുന്നുകളുടെ ഉല്‍പ്പാദനത്തിന് ആവശ്യമായ ഔഷധങ്ങളുടെ കൃഷി കേരളത്തില്‍ പലയിടങ്ങളിലും ഉണ്ട്. വ്യാവസായിക അടിസ്ഥാനത്തില്‍ വന്‍ വരുമാനം നേടുന്ന കൃഷിയാണിത്. അതുകൊണ്ട് നല്ലയിനം ഔഷധ സസ്യങ്ങളുടെ തൈകള്‍ക്കായി ഔഷധ നഴ്‌സറികള്‍ അന്വേഷിച്ചെത്തുന്നവരുണ്ട്. അതുകൊണ്ട് ഔഷധ നഴ്‌സറിയും ഒരു സംരംഭ സാധ്യതയാണ്.
ഏതൊരു കാര്‍ഷിക ബിസിനസും ആരംഭിക്കുന്നതിനുള്ള ആദ്യപടി അനുയോജ്യമായതും ഫലഭൂയിഷ്ഠവുമായ ഭൂമി കണ്ടെത്തുക എന്നതാണ്. ഒരു നഴ്‌സറി ഉണ്ടാക്കാന്‍ ഒരുപാട് സ്ഥലം വേണമെന്നില്ല. ഉള്ള സ്ഥലം നന്നായി ആസൂത്രണം ചെയ്ത് ഉപയോഗിച്ചാല്‍ മതി. നഴ്‌സറിയ്ക്കായി പ്രത്യേകം സ്ഥലം വാടകക്ക് എടുക്കണമെന്നില്ല. സ്വന്തം വീട്ടുപറമ്പിലും ഇത് തുടങ്ങാം.