Updated on: 4 December, 2020 11:18 PM IST


21 ദിവസത്തെ ലോക്‌ഡൗൺ കാലയളവിനെ എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാമെന്നതിന് ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. വേനല്‍ക്കാലമാണെങ്കിലും എല്ലാവരും കൃഷിയില്‍ മുഴുകാനാണ് നിര്‍ദേശം.

നല്ല വേനല്‍ക്കാലമാണെങ്കിലും 21 ദിവസം നാം എല്ലാവരും വീട്ടില്‍ കഴിയുകയാണ്. അപ്പോള്‍ ചെറിയ ചെറിയ പച്ചക്കറി വളര്‍ത്തല്‍ എല്ലാ വീടുകളിലുമാവാം. ഇപ്പോള്‍ കൃഷി ചെയ്യുന്നവര്‍ അതിന്റെ കൂടെ പുതിയ പച്ചക്കറികള്‍ കൂടെ വളര്‍ത്തുന്ന നിലപാട് സ്വീകരിക്കണം.

ഇതുവരെ സമയമില്ലാത്തതിന്റെ പേരില്‍ പച്ചക്കറി വളര്‍ത്താന്‍ കഴിയാത്തവര്‍ ഇതൊരു സന്ദര്‍ഭമായി എടുത്ത് പച്ചക്കറി വളര്‍ത്തിതുടങ്ങുക. പ്രായമായവര്‍ക്കും കുട്ടികള്‍ക്കും എല്ലാം ചെയ്യാന്‍ സാധിക്കുന്ന കാര്യമാണ് ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നമ്മുടെ നാടാകെ പച്ചക്കറി ഉല്പാദനത്തില്‍ മുഴുകുന്ന ഒരു സാഹചര്യമുണ്ടാകും. എന്നാല്‍ എല്ലാവും ചേര്‍ന്ന് കൂട്ടായി കൃഷി ചെയ്യരുതെന്നും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുവേണം കൃഷി ചെയ്യാനെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

ആലപ്പുഴ, പാലക്കാട്, തൃശൂര്‍, കോട്ടയം എന്നീ ജില്ലകളില്‍ കൊയ്ത്തിന്റെ കാലമാണ്. മഴപെയ്താന്‍ വന്‍ നാശമുണ്ടാകും അതുകൊണ്ട് കൊയ്ത്ത് ഇപ്പോള്‍ തന്നെ നടക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിന്റെ ഭാഗമായി കൊയ്ത്തിനെ അവശ്യ സര്‍വീസായി കാണുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. യന്ത്രം വഴിയാകണം കൊയ്ത്ത് നടത്തേണ്ടത്. ജില്ലാ കളക്ടര്‍മാര്‍ ഇതിനുവേണ്ട ഏകോപനം ചെയ്തുകൊടുക്കണം. മഴക്കാലത്തിന് മുന്‍പേ കൊയ്ത്ത് പൂര്‍ത്തിയാക്കി നെല്ല് സംഭരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

English Summary: Start farming in this lock down season : Chief minister
Published on: 25 March 2020, 11:51 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now