ഒരു പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി ബിസിനസ്സ് ആരംഭിക്കുന്നത് ലാഭകരമായ ഒരു സംരംഭമാണ്, പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക്. പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി സ്കീം വഴി, പോസ്റ്റോഫീസുകൾ തുറക്കാൻ കഴിയാത്ത പ്രദേശങ്ങളിൽ നിർവചിക്കപ്പെട്ട സമയ ഷെഡ്യൂളിനൊപ്പം നിങ്ങൾക്ക് കൗണ്ടർ പോസ്റ്റൽ സേവനങ്ങൾ നൽകാൻ കഴിയും.
പോസ്റ്റ് ഓഫീസ് സ്വന്തമായി തുടങ്ങാൻ ഭാരതീയ തപാൽ വകുപ്പ് അനുമതി നൽകിയിട്ടുണ്ട്. ഗ്രാമങ്ങളിലും നഗര ഇന്ത്യയിലും താമസിക്കുന്നവർക്ക് മെച്ചപ്പെട്ട തപാൽ സേവനങ്ങൾ നൽകുന്നതിനായി തപാൽ വകുപ്പ് ഇന്ത്യ പോസ്റ്റ് ഫ്രാഞ്ചൈസ് പദ്ധതി ആരംഭിച്ചിട്ടുണ്ട്.
പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസ് സ്കീം പ്രകാരം, ഏതൊരു വ്യക്തിക്കും ചെറിയ തുക നിക്ഷേപിച്ച് അടിസ്ഥാന പ്രക്രിയ പിന്തുടർന്ന് ഒരു പോസ്റ്റ് ഓഫീസ് തുറക്കാൻ കഴിയും.
രണ്ടു തരം പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസികളുണ്ട്:
- തപാൽ സേവനങ്ങൾ ആവശ്യമുണ്ട്, എന്നാൽ തപാൽ ഓഫീസുകൾ തുറക്കാൻ കഴിയാത്ത പ്രദേശങ്ങളിൽ ഫ്രാഞ്ചൈസ് ഔട്ട്‌ലെറ്റുകൾ വഴിയുള്ള കൗണ്ടർ സേവനങ്ങൾ ചെയ്യാം.
- നഗര-ഗ്രാമപ്രദേശങ്ങളിലെ തപാൽ ഏജന്റുമാർ വഴി തപാൽ സ്റ്റാമ്പുകളും സ്റ്റേഷനറികളും വിൽക്കുന്നു.
എത്ര നിക്ഷേപം ആവശ്യമാണ്
ഒരു പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി ലഭിക്കുന്നതിന് സെക്യൂരിറ്റി തുകയായ 5000 രൂപ അടയ്ക്കണം. നിങ്ങളുടെ ജോലി അനുസരിച്ച് പോസ്റ്റ് ഓഫീസ് നിങ്ങൾക്ക് കമ്മീഷൻ നൽകുന്നതായിരിക്കും. ഒരു ഫോം പൂരിപ്പിച്ച് നിങ്ങൾ ഒരു കരാറിൽ ഒപ്പിടണം.
ഇടപാടുകൾ എന്തൊക്കെ
സ്റ്റാമ്പ് അടക്കമുള്ളവ ഇത്തരം സ്വകാര്യ പോസ്റ്റ് ഓഫീസിൽ വിൽക്കാം. രജിസ്റ്റേർഡ്, സ്പീഡ് പോസ്റ്റ്, മണിയോർഡർ എന്നിവ സ്വീകരിക്കാം. ബിൽ, ടാക്സ്, ഫൈനുകൾ തുടങ്ങിയവയും കൈപ്പറ്റാം. ഇ-ഗവേണൻസ് അടക്കമുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും തപാൽ വകുപ്പിന്റെ മറ്റ് പുതിയ പദ്ധതികൾ നടപ്പാക്കുകയുമാവാം.
വരുമാനമിങ്ങനെ
രജിസ്റ്റേർഡ് ഉരുപ്പടികൾക്ക് മൂന്നും സ്പീഡ് പോസ്റ്റിന് അഞ്ചും രൂപ വീതം കമ്മീഷൻ കിട്ടും. പോസ്റ്റൽ സ്റ്റാമ്പുകൾക്ക് വിലയുടെ അഞ്ച് ശതമാനം ലഭിക്കും. 200 രൂപ വരെയുള്ള മണിഓർഡറുകൾക്ക് മൂന്നര രൂപയും അതിൽ കൂടുതൽ തുകയ്ക്ക് അഞ്ചുരൂപയും നേടാം. സ്റ്റാമ്പുകൾ വിൽക്കാൻ മാത്രം അധികാരമുള്ള ഏജന്റിനും അഞ്ച് ശതമാനം കമ്മീഷൻ ലഭിക്കും.
ഫ്രാൻഞ്ചൈസിന് അപേക്ഷിക്കാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക: https://www.indiapost.gov.in/VAS/DOP_PDFFiles/Franchise.pdf