രാജ്യത്തെ പോസ്റ്റൽ ഡിപ്പാര്‍ട്ട്മെന്റ് നമുക്ക് നിരവധി സേവനങ്ങള്‍ നല്‍കുന്നുണ്ട്. രാജ്യത്തൊട്ടാകെ 1.5 ലക്ഷത്തിലധികം പോസ്റ്റോഫീസുകളുടെ ശൃംഖലയുള്ള ഇന്ത്യ പോസ്റ്റ് വ്യത്യസ്ത പലിശനിരക്കുകളുള്ള ഒമ്പത് സേവിംഗ്സ് സ്‌കീമുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.
പോസ്റ്റ് ഓഫീസ് ലാഭിക്കല്‍ പദ്ധതികളുടെ പലിശ നിരക്ക് ത്രൈമാസ അടിസ്ഥാനത്തില്‍ പരിഷ്‌കരിക്കുന്നു. അത്തരം ഒരു സേവിംഗ്സ് സ്‌കീം നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റുകള്‍ (എന്‍എസ്സി) ആണ്, indiapost.gov.in. എന്ന വെബ്സൈറ്റില്‍ വിവരങ്ങള്‍ ലഭ്യമാണ്. നടപ്പ് പാദത്തില്‍ എന്‍എസ്സി സേവിംഗ്സ് സ്‌കീമിലെ നിക്ഷേപം 7.9 ശതമാനം നിരക്കില്‍ പലിശ നല്കുന്നുണ്ട്.
നാഷണല്‍ സേവിംഗ് സര്‍ട്ടിഫിക്കറ്റ്
നാഷണല്‍ സേവിംഗ് സര്‍ട്ടിഫിക്കറ്റ് സ്‌കീമിന്റെ നിക്ഷേപ കാലാവധി 5 വര്‍ഷമാണ്. എന്നാല്‍ അക്കൗണ്ട് ആരംഭിച്ച് ഒരു വര്‍ഷം പൂര്‍ത്തിയായി കഴിഞ്ഞാല്‍ അടിയന്തിര സാഹചര്യങ്ങളില്‍ നിക്ഷേപകന് എന്‍പിഎസില്‍ നിന്നും പണം പിന്‍വലിക്കുവാന്‍ സാധിക്കും. എന്നാല്‍ അത്തരം പിന്‍വലിക്കലുകള്‍ക്ക് ചില അധിക നിബന്ധനകള്‍ കൂടി പാലിക്കേണ്ടതായുണ്ട്. സാമ്പത്തിക വര്‍ഷത്തിലെ ഓരോ പാദത്തിന്റെയും ആരംഭത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ നാഷണല്‍ സേവിംഗ് സര്‍ട്ടിഫിക്കറ്റ് സ്‌കീമിന്റെ പലിശ നിരക്കുകള്‍ നിശ്ചയിക്കുന്നത്.
പലിശ നിരക്ക്
നിലവില്‍ പ്രതിവര്‍ഷം 5.9 ശതമാനം പലിശ നിരക്കാണ് എന്‍പിഎസില്‍ നിക്ഷേപകര്‍ക്ക് ലഭിച്ചുവരുന്നത്. ആദായ നികുതി നിമയത്തിലെ വകുപ്പ് 80സി പ്രകാരം 1.5 ലക്ഷം രൂപ വരെ നികുതി ഇളവ് ലഭിക്കുവാനും നിക്ഷേപകന് അര്‍ഹതയുണ്ട്.
അര്‍ധ വാര്‍ഷിക രീതിയിലാണ് നാഷണല്‍ സേവിംഗ് സര്‍ട്ടിഫിക്കറ്റ് സ്‌കീമിന്റെ കൂട്ടുപലിശ കണക്കാക്കുന്നത്. അഞ്ച് വര്‍ഷത്തെ നിക്ഷേപ കാലാവധി അവസാനിക്കുമ്പോഴാണ് നിക്ഷേപകന് പലിശ നിരക്ക് നല്‍കുക. ഓരോ വര്‍ഷവും ലഭിക്കുന്ന പലിശ ആദായം വീണ്ടും നിക്ഷേപം നടത്തുകയാണ് ചെയ്യുക.
100 രൂപ മുതല്‍ നിക്ഷേപം
പ്രതിമാസം 100 രൂപ മുതല്‍ നിങ്ങള്‍ക്ക് നാഷണല്‍ സേവിംഗ് സര്‍ട്ടിഫിക്കറ്റ് സ്‌കീമില്‍ നിക്ഷേപിച്ചു തുടങ്ങാം. 5 വര്‍ഷത്തിന് ശേഷം നിങ്ങള്‍ക്ക് 20.06 ലക്ഷം രൂപ സമ്പാദ്യമായി വേണമെങ്കില്‍ 5.9 ശതമാനം പലിശ നിരക്കില്‍ 15 ലക്ഷം രൂപയാണ് 5 വര്‍ഷം കൊണ്ട് നിക്ഷേപിക്കേണ്ടത്. പലിശയിനത്തില്‍ 5.06 ലക്ഷം രൂപയായിരിക്കും നിങ്ങളുടെ ആദായം. ഇതിനായി മാസം 25,000 രൂപ വരെ നിക്ഷേപിച്ചാല്‍ മതിയാകും.
അഞ്ച് കാര്യങ്ങള്‍
പോസ്റ്റോഫീസ് നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റിനെക്കുറിച്ച് (എന്‍എസ്സി) അറിയേണ്ട അഞ്ച് കാര്യങ്ങള്‍
-
യോഗ്യത:സിംഗിള്‍ ഹോള്‍ഡര്‍ ടൈപ്പ് സര്‍ട്ടിഫിക്കറ്റ് ഒരു മുതിര്‍ന്നയാള്‍ക്കും പ്രായപൂര്‍ത്തിയാകാത്തയാള്‍ക്ക് വാങ്ങാമെന്ന് ഇന്ത്യാ പോസ്റ്റ് പറയുന്നു
-
തുക:എന്‍എസ്സി അക്കൗണ്ട് തുറക്കുന്നതിന് ആവശ്യമായ ഏറ്റവും കുറഞ്ഞ തുക 100 രൂപയാണ്. എന്നിരുന്നാലും, എന്‍എസ്സി നിക്ഷേപങ്ങള്‍ക്ക് പരമാവധി പരിധിയില്ല.
-
പലിശനിരക്ക്: ഈ പദ്ധതിയില്‍ 5.9 ശതമാനം പലിശ നല്‍കുന്നു, ഇത് വര്‍ഷം തോറും കൂട്ടുകയും എന്നാല്‍ കാലാവധി പൂര്‍ത്തിയാകുകയും ചെയ്യും.
-
ആദായനികുതി ആനുകൂല്യം: പോസ്റ്റോഫീസ് ദേശീയ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റിലെ നിക്ഷേപങ്ങളും 1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80 സി പ്രകാരം കിഴിവ് നേടാന്‍ യോഗ്യത നേടിയവാണ്
-
സര്‍ട്ടിഫിക്കറ്റുകളുടെ കൈമാറ്റം: ഒരു വ്യക്തിയില്‍ നിന്ന് മറ്റൊരാളിലേക്ക് സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറുന്ന സമയത്ത്, പഴയ സര്‍ട്ടിഫിക്കറ്റുകള്‍ ഡിസ്ചാര്‍ജ് ചെയ്യപ്പെടുന്നില്ല. പഴയ ഉടമയുടെ പേരില്‍ നിന്ന് പുതിയ ഉടമയുടെ പേര് പഴയ സര്‍ട്ടിഫിക്കറ്റില്‍ എഴുതുകയും ചെയ്യും.