തിരുവനന്തപുരം: ക്ഷീരോല്പാദന രംഗത്തെ മികച്ച വിജയം കൈവരിച്ച ക്ഷീര കർഷകർക്കുള്ള സംസ്ഥാന ക്ഷീരവികസന വകുപ്പ് സംസ്ഥാന ക്ഷീരസഹകാരി അവാർഡുകൾ ക്ഷീര വികസന- മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ മികച്ച ക്ഷീര കർഷകരെയാണ് ഇത്തരത്തിൽ ആദരിക്കുന്നത്. ഇപ്രകാരം 2022-23 വർഷത്തിലെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ ഏറ്റവും മികച്ച കർഷകർക്കുള്ള അവാർഡിന് അർഹരായവർക്ക് പുരസ്കാരങ്ങൾ നൽകും.
സംസ്ഥാനതല ജേതാവിന് ഒരുലക്ഷം രൂപ, ഓരോ മേഖലാ തലത്തിൽ (തിരുവനന്തപുരം/എറണാകുളം/മലബാർ) അവാർഡിന് അർഹരായവർക്ക് 50,000 രൂപ വീതവും, ജില്ലാതല അവാർഡ് ജേതാക്കൾക്ക് 20,000 രൂപയും പ്രശസ്തി പത്രവുമാണ് നൽകുന്നത്. ആകെ 52 ക്ഷീരകർഷകരെയാണ് അവാർഡിന് തെരഞ്ഞെടുത്തിരിക്കുന്നത്.
സംസ്ഥാന ക്ഷീരസംഗമത്തോടനുബന്ധിച്ച് അവാർഡ് ജേതാക്കൾക്ക് ക്യാഷ് അവാർഡും പ്രശസ്തി പത്രവും നൽകും.സംസ്ഥാന ക്ഷീരസഹകാരി അവാർഡിന് ഷൈൻ കെ.ബി അർഹനായി. തിരുവനന്തപുരം മേഖലയിൽ ജനറൽ വിഭാഗത്തിൽ വിമൽ വിനോദും വനിതാ വിഭാഗത്തിൽ ആർ. ബിയാട്രിസും എസ്.സി/എസ്.ടി വിഭാഗത്തിൽ എൽ. ഗിരിജയും അവാർഡിനർഹരായി. എറണാകുളം മേഖലയിൽ ജനറൽ വിഭാഗത്തിൽ മാത്യു സെബാസ്റ്റ്യനും വനിതാ വിഭാഗത്തിൽ അമ്പിളി എം.കെയും എസ്.സി/എസ്.ടി വിഭാഗത്തിൽ റോയ് ചന്ദ്രനും അവാർഡിനർഹരായി. മലബാർ മേഖലയിൽ ജനറൽ വിഭാഗത്തിൽ മോഹൻദാസ് എം.വിയും വനിതാ വിഭാഗത്തിൽ ലീമ റോസ്ലിൻ എസും എസ്.സി/എസ്.ടി വിഭാഗത്തിൽ എ. രാജദുരെയും അവാർഡിനർഹരായി.
ക്ഷീരസഹകാരി-ജില്ലാതല അവാർഡ് ജേതാക്കളെയും മന്ത്രി പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയിൽ ജനറൽ വിഭാഗത്തിൽ തനലക്ഷ്മി എസും വനിതാ വിഭാഗത്തിൽ ആർ. കനകമ്മയും എസ്.സി/എസ്.ടി വിഭാഗത്തിൽ സി. ആർ. സിന്ധുവും അവാർഡിനർഹരായി. കൊല്ലം ജില്ലയിൽ ജനറൽ വിഭാഗത്തിൽ ഷാജി വി.യും വനിതാ വിഭാഗത്തിൽ ആർ. പ്രസന്നകുമാരിയും എസ്.സി/എസ്.ടി വിഭാഗത്തിൽ ഡോ.രമയും അവാർഡിനർഹരായി. പത്തനംതിട്ട ജില്ലയിൽ ജനറൽ വിഭാഗത്തിൽ കെ.എം ജോസഫും വനിത വിഭാഗത്തിൽ ലിറ്റി ബിനോയും എസ്.സി/എസ്.ടി വിഭാഗത്തിൽ ബിനോയ് വി.ജെയും അവാർഡിനർഹരായി.
ആലപ്പുഴ ജില്ലയിൽ ജനറൽ വിഭാഗത്തിൽ ഷിഹാബുദ്ദീൻ എം.എസും വനിതാ വിഭാഗത്തിൽ എൽ. വത്സലയും എസ്.സി/എസ്.ടി വിഭാഗത്തിൽ ഷീലാ ധനജ്ഞയനും അവാർഡിനർഹരായി. കോട്ടയം ജില്ലയിൽ ജനറൽ വിഭാഗത്തിൽ ബിജുമോൻ തോമസും വനിതാ വിഭാഗത്തിൽ ആലീസ് സേവ്യറും എസ്.സി/എസ്.ടി വിഭാഗത്തിൽ പ്രകാശൻ എ.കെയും അവാർഡിനർഹരായി. ഇടുക്കി ജില്ലയിൽ ജനറൽ വിഭാഗത്തിൽ ജിൻസ് കുര്യനും വനിതാ വിഭാഗത്തിൽ നിഷ ബെന്നിയും എസ്.സി/എസ്.ടി വിഭാഗത്തിൽ രാമമൂർത്തിയും അവാർഡിനർഹരായി.എറണാകുളം ജില്ലയിൽ ജനറൽ വിഭാഗത്തിൽ ജിനിൽ മാത്യുവും വനിതാ വിഭാഗത്തിൽ അല്ലി സൈമണും എസ്.സി/എസ്.ടി വിഭാഗത്തിൽ അപർണ്ണ പി.കെയും അവാർഡിനർഹരായി.
തൃശ്ശൂർ ജില്ലയിൽ ജനറൽ വിഭാഗത്തിൽ ജോണി ജോസഫും വനിതാ വിഭാഗത്തിൽ ലക്ഷ്മി മേനോനും എസ്.സി/എസ്.ടി വിഭാഗത്തിൽ മൻദീപക് വി.എം ഉം അവാർഡിനർഹരായി.പാലക്കാട് ജില്ലയിൽ ജനറൽ വിഭാഗത്തിൽ സേതുരാമലിംഗവും വനിതാ വിഭാഗത്തിൽ എസ് ദിവ്യയും എസ്.സി/എസ്.ടി വിഭാഗത്തിൽ രാജേശ്വരിയും അവാർഡിനർഹരായി.മലപ്പുറം ജില്ലയിൽ ജനറൽ വിഭാഗത്തിൽ ബിജു ജോണും വനിതാ വിഭാഗത്തിൽ സജിത ഇ.പിയും എസ്.സി/എസ്.ടി വിഭാഗത്തിൽ പി. ചിഞ്ചുവും അവാർഡിനർഹരായി.കോഴിക്കോട് ജില്ലയിൽ ജനറൽ വിഭാഗത്തിൽ ഡാന്റി ജോസഫും വനിതാ വിഭാഗത്തിൽ കീർത്തി റാണിയും എസ്.സി/എസി.ടി വിഭാഗത്തിൽ തുളസി ബായ് എം.പിയും അവാർഡിനർഹരായി.വയനാട് ജില്ലയിൽ ജനറൽ വിഭാഗത്തിൽ ജോർജ് എം.കെയും വനിതാ വിഭാഗത്തിൽ ലിസ്സമ്മ ജോർജും എസ്.സി/എസ്.ടി വിഭാഗത്തിൽ സുധ സുരേന്ദ്രനും അവാർഡിനർഹരായി. കണ്ണൂർ ജില്ലയിൽ ജനറൽ വിഭാഗത്തിൽ പ്രതീഷ് കെയും വനിതാ വിഭാഗത്തിൽ സുലോചന വി.ബിയും എസ്.സി/എസ്.ടി വിഭാഗത്തിൽ കുമാരൻ എൻ ഉം അവാർഡിനർഹരായി. കാസർഗോഡ് ജില്ലയിൽ ജനറൽ വിഭാഗത്തിൽ രവീന്ദ്രൻ പി.ടിയും വനിതാ വിഭാഗത്തിൽ മുംതാസ് അബ്ദുള്ള കുഞ്ഞിയും എസ്.സി/എസ്.ടി വിഭാഗത്തിൽ ഒ.എം. രാമചന്ദ്രനും അവാർഡിനർഹരായി.