Updated on: 14 January, 2023 4:55 PM IST
സംസ്ഥാന ക്ഷീരകർഷക സംഗമം: അദാലത്ത് സംഘടിപ്പിക്കുന്നു

തൃശ്ശൂർ: ക്ഷീര കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ക്ഷീര വികസന വകുപ്പ് അവസരം ഒരുക്കുന്നു. 2022-23 സംസ്ഥാന ക്ഷീരകർഷക സംഗമത്തിന്റെ ഭാഗമായി ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിയുടെ നേതൃത്വത്തിൽ അദാലത്ത് സംഘടിപ്പിക്കുന്നു.

ക്ഷീരകർഷകർ, ക്ഷീരസഹകരണ സംഘങ്ങൾ, മിൽമ, മൃഗസംരക്ഷണ വകുപ്പ്,  KDFWF, KLDB മേഖലയുമായി ബന്ധപ്പെട്ടിട്ടുള്ള പരാതികളാണ് പരിഗണിക്കുന്നത്. പരാതികൾ ജനുവരി 25ന് മുൻപായി മേൽവിലാസം, ഇ.മെയിൽ ഐഡി, വാട്സാപ്പ് നമ്പർ എന്നിവയിലൂടെ ലഭ്യമാക്കാം.

ബന്ധപ്പെട്ട വാർത്തകൾ: ലാഭം നേടുന്ന ഒരു ക്ഷീര കർഷകനാകാൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ താഴെ പറയുന്നവ ചെയ്തുനോക്കൂ

മേൽവിലാസം : ക്ഷീരവികസന വകുപ്പ്, ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, രണ്ടാംനില, മിനി സിവിൽ സ്റ്റേഷൻ, ചെമ്പൂക്കാവ്,പി.ഒ, 680020; ഇ-മെയിൽ : dd-tsr.dairy@kerala.gov.in ; വാട്സാപ്പ് നമ്പർ : 7306559394. അപേക്ഷ വഴി ലഭിക്കുന്ന പരാതികളാണ് അദാലത്തിൽ പരിഗണിക്കുക.

ക്ഷീര മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടാണ്  വകുപ്പിന്റെ നേതൃത്വത്തിൽ  തൃശൂർ ജില്ലയിൽ ഫെബ്രുവരി മാസം ക്ഷീര കർഷക സംഗമം സംഘടിപ്പിക്കുന്നത്.  വിളംബര ജാഥ, കർഷക സംഗമം, സെമിനാറുകൾ, കലാ സാംസ്കാരിക സമ്മേളനം, മൃഗസംരക്ഷണ - ക്ഷീരവികസന മേഖലയുമായി ബന്ധപ്പെട്ട ഉൽപ്പാദന-വിപണന സാധ്യതകളെ മനസിലാക്കാൻ കഴിയുന്ന എക്സിബിഷൻ തുടങ്ങി വിപുലമായ പരിപാടികളോടെയാണ് കർഷക സംഗമം സംഘടിപ്പിക്കുന്നത്.

English Summary: State Dairy Farmers Meet: Organized by Adalat
Published on: 14 January 2023, 03:45 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now