Updated on: 28 May, 2022 8:32 AM IST
State level inauguration of microchipping project on May 30, an innovative identification method for livestock

പത്തനംതിട്ട: കന്നുകാലികള്‍ക്കുള്ള ഏറ്റവും നൂതന തിരിച്ചറിയല്‍ മാര്‍ഗമായ റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ (ആര്‍ എഫ് ഐ ഡി ) മൈക്രോചിപ്പിങ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മൃഗസംരക്ഷണ, ക്ഷീരവികസനവകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി മേയ് 30 ന് രാവിലെ 10.30 ന് പത്തനംതിട്ട ഓമല്ലൂര്‍ എ ജി റ്റി ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കും. സംസ്ഥാന സര്‍ക്കാരിന്റെ കേരള പുനര്‍ നിര്‍മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയുടെ സാങ്കേതിക സഹായത്തോടെ മൃഗസംരക്ഷണ വകുപ്പാണ് നടപ്പാക്കുന്നത്. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ മുഖ്യ പ്രഭാഷണം നടത്തും.  മൃഗസംരക്ഷണ ജോയിന്റ് ഡയറക്ടര്‍ ഡോ. ഇ.ജി. പ്രേം ജെയിന്‍ പദ്ധതി വിശദീകരണവും ഹ്രസ്വ വീഡിയോ പ്രദര്‍ശനവും നടത്തും.

ബന്ധപ്പെട്ട വാർത്തകൾ: ക്ഷീരവികസനവകുപ്പ് മാധ്യമ അവാർഡിനുള്ള അപേക്ഷ ക്ഷണിക്കുന്നു.

സംസ്ഥാനത്തുടനീളമുള്ള കൃഷിക്കാരുടെയും അവരുടെ മൃഗങ്ങളുടെയും വിവരങ്ങള്‍ ശേഖരിക്കുന്നതിനും ഓരോ മൃഗങ്ങളെ തിരിച്ചറിയുന്നതിനുമായാണ് ഇ - സമൃദ്ധ പദ്ധതി നടപ്പാക്കാന്‍ മൃഗസംരക്ഷണ വകുപ്പ് തീരുമാനിച്ചത്. സംസ്ഥാനത്ത് ആദ്യമായി പത്തനംതിട്ട ജില്ലയിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി 7.52 കോടി രൂപ കേരള പുനര്‍ നിര്‍മാണ പദ്ധതിയിലൂടെ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഇന്ത്യയിലാദ്യമായാണ് ഇത്തരത്തില്‍ ഒരു സമഗ്രമായ ഡിജിറ്റല്‍ സംവിധാനം മൃഗസംരക്ഷണമേഖലയില്‍ ഒരു സര്‍ക്കാര്‍ വകുപ്പ് നടപ്പാക്കുന്നത്. പദ്ധതിയുടെ നടത്തിപ്പ് ചുമതല കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിക്കാണ്.

ബന്ധപ്പെട്ട വാർത്തകൾ: മൃഗസംരക്ഷണ, ക്ഷീര പദ്ധതികൾ പരിഷ്കരിക്കുന്നതിന് 54,618 കോടി രൂപയുടെ പ്രത്യേക കന്നുകാലി പാക്കേജിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം

നിലവില്‍ കന്നുകാലികളെ തിരിച്ചറിയുന്നതിനായി പ്ലാസ്റ്റിക് ടാഗുകള്‍ ആണ് ഉപയോഗിക്കുന്നത്. ഇതിന് പകരമായി നടപ്പാക്കാന്‍ പോകുന്ന പുതിയ തിരിച്ചറിയല്‍ സംവിധാനമാണ് ആര്‍ എഫ് ഐ ഡി അഥവാ മൈക്രോ ചിപ്പ് ടാഗിങ്. 12 മില്ലിമീറ്റര്‍ നീളവും രണ്ട് മില്ലിമീറ്റര്‍ വ്യാസവും ഉള്ള ബയോകോംപാറ്റബിള്‍ ഗ്ലാസ് കൊണ്ട് നിര്‍മിച്ചിരിക്കുന്ന മൈക്രോ ചിപ്പ് മൃഗങ്ങളുടെ തൊലിക്കടിയില്‍ നിക്ഷേപിക്കാവുന്നതും യാതൊരുവിധ പ്രത്യാഘാതവും  ഉണ്ടാക്കാത്തതിനാല്‍ ഒരു ദിവസം പ്രായമായ മൃഗങ്ങളിലും ഇത് ഘടിപ്പിക്കാവുന്നതുമാണ്. ഇതില്‍ രേഖപ്പെടുത്തിയിട്ടുള്ള 15 അക്ക തിരിച്ചറിയല്‍ നമ്പര്‍ മനസിലാക്കാന്‍ പ്രത്യേക മൈക്രോ ചിപ്പ് റീഡര്‍ ഉപയോഗിക്കും. പ്രസ്തുത നമ്പര്‍ പുതുതായി ആവിഷ്‌ക്കരിക്കുന്ന സോഫറ്റ് വെയര്‍ ആപ്ലിക്കേഷന്‍ വഴി ഇ - സമൃദ്ധ സോഫറ്റ് വെയറില്‍ എത്തുകയും വിവരങ്ങള്‍ കര്‍ഷകര്‍ക്കും സാങ്കേതിക ഉദ്യോഗസ്ഥര്‍ക്കും ലഭ്യമാകും.

ബന്ധപ്പെട്ട വാർത്തകൾ: പശുവിൻറെ ആരോഗ്യത്തിന് നാടൻ ചികിത്സാവിധികൾ

ആന്റോ ആന്റണി എംപി, എംഎല്‍എമാരായ അഡ്വ. മാത്യു ടി തോമസ്, അഡ്വ. കെ.യു. ജനീഷ് കുമാര്‍, അഡ്വ. പ്രമോദ് നാരായണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ്, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ്, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാദേവി, വൈസ് പ്രസിഡന്റ് പി.വി. അന്നമ്മ, ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോണ്‍സണ്‍ വിളവിനാല്‍, ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബീന പ്രഭ, ജില്ലാപഞ്ചായത്ത് അംഗം റോബിന്‍ പീറ്റര്‍, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം വി.ജി. ശ്രീവിദ്യ, ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാജി ജോര്‍ജ്, ഗ്രാമപഞ്ചായത്ത് അംഗം അന്നമ്മ, മൃഗസംരക്ഷണ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. കെ.സിന്ധു, ഡോ. ഡി.കെ. വിനുജി, ജില്ലാ ക്ഷീരവികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സില്‍വി മാത്യു, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. കെ. അജിലാസ്റ്റ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

മൃഗസംരക്ഷണ വകുപ്പ് സാങ്കേതിക വിഭാഗം ജീവനക്കാര്‍ക്ക് സ്‌കോപ്പ് ആന്റ് റീച്ച് ഓഫ് ഇ -സമുദ്ര എന്ന വിഷയത്തില്‍ മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഡോ. ഇ.ജി. പ്രേം ജെയിന്‍, കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ഡിജിറ്റല്‍ ഇന്നോവേഷന്‍സ് ആന്റ് പ്രോജക്ട് ഡവലപ്‌മെന്റ് ഹെഡ് പ്രൊഫ. അജിത് കുമാര്‍, അയിരൂര്‍ വി.എച്ച് സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. ജോര്‍ജ് വര്‍ഗീസ്, കുളനട വി.ഡി. വെറ്ററിനറി സര്‍ജന്‍ ഡോ. ആര്‍. സുജ തുടങ്ങിയവര്‍ സെമിനാര്‍ നയിക്കും. ജില്ലാ എപ്പിഡമോളജിസ്റ്റ് ഡോ. എം.ജി. ജാന്‍കിദാസ് മോഡറേറ്റര്‍ ആയിരിക്കും.

English Summary: State level inauguration of microchipping project for livestock on May 30
Published on: 28 May 2022, 08:19 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now