സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും കൊറോണ വൈറസ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ അധിക റേഷന്‍ അനുവദിച്ച് കേന്ദ്രം. മെയ്, ജൂണ്‍ മാസങ്ങളിലേക്കായി എട്ട് ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ അനുവദിച്ചതായി കേന്ദ്ര ഭക്ഷ്യ മന്ത്രി രാം വിലാസ് പസ്വാന്‍ പറഞ്ഞു. ഇതില്‍ നിന്നും ഇതുവരെ രണ്ട് ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യ ധാന്യങ്ങള്‍ സംസ്ഥാനങ്ങള്‍ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ വഴി കൈപ്പറ്റിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി ഗരിബ് കല്യാണ്‍ അന്ന യോജന ( Prime Minister's Garib Kalyan Anna Yojana)
പദ്ധതിക്ക് കീഴില്‍ രാജ്യത്തെ കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സംസ്ഥാനങ്ങള്‍ക്കുമായി കേന്ദ്ര സര്‍ക്കാര്‍ എ പ്രില്‍,മെയ്, ജൂണ്‍ മാസങ്ങളിലേക്കായി120 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യ ധാന്യങ്ങളാണ് ഏ അനുവദിച്ചത്. ഇതിനോടകം ഇതില്‍ നിന്നും 96 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ സംസ്ഥാനങ്ങള്‍ സ്വീകരിച്ചു കഴിഞ്ഞു. ഭക്ഷ്യധാന്യങ്ങളുടെ വിതരണം വേഗത്തിലാക്കാന്‍ സംസ്ഥാനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ എഫ്‌സിഐയോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഫലവൃക്ഷങ്ങളുടെ ഒരുകോടി തൈകള്‍ നല്‍കല്‍