Updated on: 24 April, 2024 2:32 PM IST
STIHL has launched 2 new multi-purpose stationary engines

ആധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് എല്ലാത്തരം ജോലികളും ചെയ്യുന്നത് വളരെ എളുപ്പമാണ്. ഇതിൻ്റെ സഹായത്തോടെ പ്രവർത്തിക്കുന്നത് ചിലവും സമയവും കുറയ്ക്കുക മാത്രമല്ല അത് നമുക്ക് വളരെ ലാഭകരവുമാണ്. അത്കൊണ്ട് തന്നെ കഴിഞ്ഞ കുറെ വർഷങ്ങളായി ആധുനിക ഉപകരണങ്ങളുടെ നിർമാണത്തിൽ 'സ്റ്റിൽ' കമ്പനി പ്രധാനി തന്നെയാണ് . ജർമനിയിൽ നിന്നുള്ള ആഗോള ഉപകരണ നിർമാണ കമ്പനിയാണ് STIHL. ഇത് കാർഷിക ഉപകരണങ്ങൾ മാത്രമല്ല മറ്റ് നിരവധി ആവശ്യങ്ങൾക്കായി വിവിധ ഉപകരണങ്ങൾ നിർമിക്കുന്നുണ്ട്. ഉയർന്ന നിലവാരം കൊണ്ടും വിശ്വാസ്യത കൊണ്ടും കമ്പനിയുടെ ഉപകരണങ്ങൾ ലോകമെമ്പാടും പ്രശസ്തമാണ്. അടുത്തിടെ കമ്പനി അതിൻ്റെ രണ്ട് പുതിയ മൾട്ടി പർപ്പസ് 4 സ്ട്രോക്ക് സ്റ്റേഷണറി എഞ്ചിനുകൾ- 12.5 Nm ടോർക്കും (EHC 605 S), 15.6 Nm ടോർക്കും (EHC 705 S) ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു.

കൃഷി, നിർമ്മാണം, വ്യാവസായികം എന്നിവയുടെ ആവശ്യങ്ങൾക്കായി 6, 7 എച്ച്പി പവർ ശ്രേണിയിലുള്ള 4 സ്ട്രോക്ക് സ്റ്റേഷണറി മൾട്ടി പർപ്പസ് എഞ്ചിൻ മോഡലുകൾ EHC 605 S, EHC 705 S എന്നിവ പുറത്തിറക്കി. അത്തരമൊരു സാഹചര്യത്തിൽ, ഈ മൾട്ടി പർപ്പസ് എഞ്ചിൻ മോഡലുകളുടെ സവിശേഷതകളെക്കുറിച്ച് നമുക്ക് വിശദമായി പറയാം-

STIHL EHC 605 S

സ്റ്റിൽ ൻ്റെ മൾട്ടി പർപ്പസ് എഞ്ചിൻ മോഡലായ EHC 605 S-ന് 212 സിസി ശേഷിയുള്ള എഞ്ചിൻ ഉണ്ട്, അത് 4.4kW/6.0 HP പവർ ഉത്പാദിപ്പിക്കുന്നു. കമ്പനിയുടെ ഈ മൾട്ടി പർപ്പസ് എഞ്ചിൻ 4000 (+/-150) ആർപിഎം സൃഷ്ടിക്കുന്നു. 15.7 കിലോഗ്രാം ഭാരമാണ് അതിന് ഉള്ളത്. അതുപോലെ, ഈ മോഡലിന് 3.6 ലിറ്റർ ശേഷിയുള്ള ഇന്ധന ടാങ്ക് ഉണ്ട്. ഇതിനുപുറമെ, EHC 605 S മോഡലിന് 2 വർഷത്തെ വാറൻ്റിയും കമ്പനി നൽകുന്നു.

STIHL EHC 705 S

STIHL ൻ്റെ മൾട്ടി പർപ്പസ് എഞ്ചിൻ മോഡലായ EHC 705 S-ന് 252 സിസി ശേഷിയുള്ള എഞ്ചിൻ ഉണ്ട്, അത് 5.2kW/7.0 HP പവർ ഉത്പാദിപ്പിക്കുന്നു. കമ്പനിയുടെ ഈ മൾട്ടി പർപ്പസ് എഞ്ചിൻ 4000 (+/-150) ആർപിഎം സൃഷ്ടിക്കുന്നു. അതിന് 17.3 കിലോ ആണ് ഭാരം. അതുപോലെ, ഈ മോഡലിന് 4 ലിറ്റർ ശേഷിയുള്ള ഇന്ധന ടാങ്ക് ഉണ്ട്. ഇതിനുപുറമെ, EHC 705 S മോഡലിന് കമ്പനി 2 വർഷത്തെ വാറൻ്റിയും നൽകുന്നുണ്ട്.

ഇന്ധനക്ഷമതയുള്ള സാങ്കേതികവിദ്യ

ഈ പുതിയ മൾട്ടി പർപ്പസ് എഞ്ചിനുകൾ ഇന്ധനക്ഷമതയുള്ള സാങ്കേതികവിദ്യയിലാണ് നിർമിച്ചിട്ടുള്ളത്. അത്കൊണ്ട് തന്നെ ഇത് കുറഞ്ഞ എണ്ണയിൽ പ്രവർത്തിക്കും. ഇതിന് പുറമെ മലിനീകരണവും, അറ്റകുറ്റപ്പണികളും കുറവാണ്.

മൾട്ടി പർപ്പസ് എഞ്ചിൻ

കൃഷി, നിർമ്മാണം, റെയിൽവേ, ഹൈവേകൾ, മറൈൻ എന്നിവയുടെ ആവശ്യകതകൾ നിറവേറ്റുക എന്ന ലക്ഷ്യത്തോടെ 6 HP, 7 HP പവർ 4 സ്ട്രോക്ക് സ്റ്റേഷണറി മൾട്ടി പർപ്പസ് എഞ്ചിൻ മോഡലുകളായ EHC 605 S, EHC 705 S എന്നിവ പുറത്തിറക്കിയിട്ടുണ്ട്. നിങ്ങൾക്ക് ഈ പുതിയ മൾട്ടി പർപ്പസ് എഞ്ചിനുകൾ കൃഷിയിൽ ഉപയോഗിക്കാം.

കൂടുതൽ വിവരങ്ങൾ അറിയുന്നതിന്

മൾട്ടി പർപ്പസ് 4 സ്ട്രോക്ക് സ്റ്റേഷണറി എഞ്ചിൻ മോഡലായ STIHL EHC 605 S, STIHL EHC 705 S എന്നിവയുടെ വിലയെക്കുറിച്ചും അറിയണമെങ്കിൽ 9028411222 എന്ന ഈ നമ്പറിൽ വിളിക്കുകയോ വാട്ട്‌സ്ആപ്പ് ചെയ്യുകയോ ചെയ്യാം. ഇതുകൂടാതെ, കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.stihl.in സന്ദർശിച്ചും നിങ്ങൾക്ക് വിവരങ്ങൾ ലഭിക്കും.

English Summary: STIHL has launched 2 new multi-purpose stationary engines
Published on: 27 March 2024, 06:12 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now