കണ്ണൂർ: നാലായിരത്തോളം ഉദ്യോഗാർഥികളെ പങ്കെടുപ്പിച്ച് സ്‌ട്രൈഡ് 22 മെഗാ ജോബ് ഫെയർ. ഹാപ്പിനസ് ഫെസ്റ്റിവലിന്റെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മെഗാ ജോബ് ഫെയർ എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ ഉദ്ഘാടനം ചെയ്തു. തൊഴിലില്ലാതെ സന്തോഷ് ഉണ്ടാകില്ലെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. എല്ലാവർക്കും തൊഴിൽ നൽകാനുള്ള ശ്രമങ്ങൾ സർക്കാരും തദ്ദേശ സ്ഥാപനങ്ങളും കുടുംബശ്രീ മിഷനും ചേർന്ന് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (27/12/2022)
2600 ഓളം ഒഴിവുകളിലേക്ക് ഡി ഡി യു ജി കെ വൈ, യുവകേരളം പദ്ധതിയുടെ ഭാഗമായാണ് കുടുംബശ്രീ മിഷൻ ജോബ് ഫെയർ സംഘടിപ്പിച്ചത്.
70 ഓളം കമ്പനികൾ ജോബ് ഫെയറിൽ രജിസ്റ്റർ ചെയ്തു. 12000 രൂപ മുതൽ 40000 രൂപ വരെ സാലറി ലഭിക്കുന്ന തൊഴിലവസരങ്ങളാണ് ലഭ്യമാക്കിയത്.
ബന്ധപ്പെട്ട വാർത്തകൾ: നഴ്‌സുമാര്‍ക്ക് വിദേശത്ത് തൊഴിലവസരങ്ങള്‍
ഹോസ്പിറ്റാലിറ്റി, മാനേജ്മെന്റ്, ഐ ടി , ഇൻഷുറൻസ്, ഓട്ടോ മൊബൈൽ, ബാങ്കിങ്, അക്കൗണ്ടിംഗ്, സെയിൽസ് ആൻഡ് മാർക്കറ്റിംഗ് മേഖലകളിൽ നിന്നു ഒഴിവുകളാണ് കൂടുതലായും റിപ്പോർട്ട് ചെയ്തത്.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (25/12/2022)
കണ്ണൂർ ഗവ. എൻജിനീയറിംഗ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ ആന്തൂർ നഗരസഭാധ്യക്ഷൻ പി മുകുന്ദൻ അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എം കൃഷ്ണൻ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ ടി ഷീബ (പരിയാരം) എം വി അജിത (മയ്യിൽ), കെ പി രമണി (മലപ്പട്ടം), കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ഡോ.എം സുർജിത്, കുടുംബശ്രീ മിഷൻ സ്‌കിൽസ് ജില്ലാ പ്രോഗ്രാം മാനേജർ പി ജുബിൻ തുടങ്ങിയവർ സംസാരിച്ചു.