Updated on: 4 December, 2020 11:19 PM IST
Jack fruit tree with pepper

പ്ലാവുകളുടെ ഇനങ്ങളിൽ കൂഴപ്ലാവിനെ ആരും പരിഗണിച്ചിരുന്നില്ല. എന്നാൽ കുരുമുളക് പിടിപ്പിച്ചാൽ ലക്ഷങ്ങൾ കിട്ടാൻ പാകത്തിൽ കുരുമുളക് പടർന്നു കയറും എന്ന പഠനങ്ങളുടെ കണ്ടെത്തലിലൂടെ കൂഴപ്ലാവിന് ഒരു സ്ഥാനം ഒക്കെ വന്നു തുടങ്ങി. കുരുമുളകു കൊടി ഏറ്റവുമധികം വിളവ് നൽകുന്നത് കൂഴപ്ലാവിൽ വളരുമ്പോഴാണെന്നു കണ്ടെത്തൽ. കാൽ നൂറ്റാണ്ടു നടത്തിയ പഠനങ്ങൾക്കും ഗവേഷണങ്ങൾക്കുമൊടുവിൽ കേരളം കാർഷിക സർവകലാശാലയുടെ വനശാസ്ത്ര പഠന കേന്ദ്രമാണ് കൂഴപ്ലാവിന്റെ ഈ പ്രത്യേകത പുറത്തു കൊണ്ടുവരുന്നത്. പാലക്കാടു തിരുവിഴാം കുന്നിലെ പഠന ഗവേഷണ തോട്ടത്തിൽ കേരളത്തിൽ കുരുമുളക് സാധാരണ വളരുന്ന പത്തു മരങ്ങളിലായിരുന്നു പഠനം. വട്ട, കാറ്റാടി, കൂഴപ്ലാവ് ശീമക്കൊന്ന, മുരിക്കു, സിൽവർ ഓക്ക്, ആഞ്ഞിലി പൊങ്ങല്യം,എണ്ണക്കര എന്നിവയിലാണ് ഒരേ പ്രായവും ഒരേ വലിപ്പവും ഒരേ ശേഷിയുമുള്ള കരിമുണ്ട ഇനം കുരുമുളക് വള്ളി പടർത്തിയത്. .

Pepper

കൂഴപ്ലാവിൽ വളർത്തിയ കൊടിയിൽ നിന്ന് ഹെക്ടറിന് 1. 91 ടൺ ഉണക്ക കുരുമുളകാണ് കിട്ടിയത്. രണ്ടാം സ്ഥാനത്തു പൊങ്ങല്യത്തിലെ വിളവായിരുന്നു. ഹെക്ടറിൽ നിന്ന് 1 .1 ടൺ. ബാക്കി എല്ലാ ഇനങ്ങളിലും ഉത്പാദനം ഒരു ടണ്ണിൽ താഴെയായിരുന്നു. കൂഴപ്ലാവിന്റെ പ്രതലമാണ് കുരുമുളക് വള്ളികൾക്കു പിടിച്ചു കയറാൻ അനുയോജ്യമായ സ്ഥലം. വരിക്കപ്ലാവിനും കൂഴപ്ലാവിന്റെ സമാനമായ ശേഷിയുണ്ടെങ്കിലും വരിക്കപ്ലാവിന്റെ താഴെത്തട്ടിൽ തുടങ്ങുന്ന ചെറിയ ശാഖകൾ കുരുമുളക് വള്ളിയുടെ വളർച്ചയെ തടസ്സപ്പെടുത്തുന്നു എന്നതാണ് ഒരു കാരണമായി ഗവേഷകർ കണ്ടെത്തിയത്.The surface of the koozha plavu mulch is the ideal place for the pepper to climb. Researchers have found that one reason is that the small branches that start at the base of the varikka jack fruit tree inhibit the growth of the pepper 

Pepper

എന്നാൽ ഉയരത്തിൽ വളരുന്നതിനാൽ കൂഴപ്ലാവിന് നീളമുള്ള തടി കിട്ടും. അത് കുരുമുളക് വള്ളിക്കു പടർന്നു കയറാനുള്ള അവസരം ഒരുക്കും എന്നതും പഠനത്തിൽ കണ്ടെത്തിയിരുന്നു.
കുരുമുളക് വള്ളി സാധാരണയായി മുരിക്കിലാണ് നാട്ടിൻപുറങ്ങളിൽ വളർത്താറുള്ളത്. എന്നാൽ കൂഴപ്ലാവിലാണ് മികച്ച വിളവ് കിട്ടുന്നത് എന്ന പുതിയ അറിവിനെ പ്രയോജനപ്പെടുത്താനാണ് കുരുമുളക് കർഷകർ എതീരുമാനം

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:വാണിജ്യാടിസ്ഥാനത്തിൽ കുരുമുളക് കൃഷിചെയ്യാൻ ആഗ്രഹിക്കുന്നവർക്കായി

#Pepper#Agriculture#Farm#Krishijagran

English Summary: Study shows that if you put pepper in the koozha jack fruit tree you will get lakhs
Published on: 31 August 2020, 05:13 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now