Updated on: 4 December, 2020 11:19 PM IST

വിവിധ വിളകൾക്ക് വിള വികസന പദ്ധതി പ്രകാരം കൃഷി വകുപ്പ് നൽകുന്ന സബ്സി‍ഡി നിരക്ക് ഉയർത്തി.   തരിശു നെൽകൃഷിക്ക് 40,000 രൂപയാണ് പരാമാവധി സബ്സിഡി. 5,000 രൂപ ഉടമയ്ക്കും 35,000 രൂപ കർഷകനും ലഭിക്കും. പച്ചക്കറിക്കർഷകർക്ക് 37,000 രൂപയും ഉടമയ്ക്ക് 3,000 രൂപയും ലഭിക്കും.3 വർഷത്തിലധികമായി കൃഷി ചെയ്യാത്ത  ഭൂമിയെ തരിശുഭൂമിയായി പരിഗണിക്കും. തരിശുനില കൃഷിക്കു ഒറ്റത്തവണ ആനുകൂല്യമാണ്. എന്നാൽ, തുടർ കൃഷി ഉറപ്പാക്കണം.

തരിശുനില കൃഷി ആനുകൂല്യം 2 തവണയായി നൽകും. ആദ്യ തവണ കൃഷിയിറക്കുമ്പോഴും  രണ്ടാം തവണ സീസണിന്റെ പകുതിയിലെ പരിശോധനയ്ക്കു ശേഷവും.തരിശുനില കൃഷി ചെയ്യുന്ന കർഷകർ സ്വന്തം ഭൂമിയിലാണ് കൃഷി ചെയ്യുന്നതെങ്കിൽ മേൽ പരാമർശിച്ച തരത്തിൽ കർഷകനും ഉടമയ്ക്കുമുള്ള ആകെ സഹായത്തിന് അർഹരാണ്. വിളകളെ സംസ്ഥാന വിള ഇൻഷുറൻസ് സ്കീമി ഭാഗമാക്കും.  നിലവിലുള്ള തണ്ണീർത്തടങ്ങളും നെൽവയലുകളും മണ്ണിട്ടുയർത്തി കൃഷി ചെയ്യുന്ന രീതി ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കില്ല.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുകകറിവേപ്പ് വളരുന്നില്ലെ? അടുക്കളത്തോട്ടത്തിൽ വാഴുന്നില്ലെ?

English Summary: Subsidy for various crops by agriculture department raised
Published on: 02 June 2020, 11:20 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now