Updated on: 4 December, 2020 11:18 PM IST

ഇന്ത്യയിൽ പഞ്ചസാര ഉല്‍പ്പാദനം കുത്തനെ ഇടിഞ്ഞതായി റിപ്പോര്‍ട്ട്. ഉള്ളിക്ക് പുറമെ പഞ്ചസാരയ്ക്കും ക്ഷാമം നേരിടേണ്ടി വരുമെന്ന സൂചനകളാണ് ലഭിക്കുന്നത്. ഉള്‍പ്പാദനം കുറഞ്ഞതോടു കൂടി പഞ്ചസാരയുടെ വിലയില്‍ വന്‍ വര്‍ധനവ് ഉണ്ടാകുമെന്നും ആശങ്കയുണ്ട്.

ഒക്ടോബര്‍- നവംബര്‍ മാസങ്ങളില്‍ ഉല്‍പ്പാദനം 54 ശതമാനം ഇടിഞ്ഞെന്നാണ് കണക്ക്. വെറും 18.85 ലക്ഷം ടണ്‍ മാത്രമാണ് ഉല്‍പ്പാദിപ്പിക്കാനായത്. മഹാരാഷ്ട്രയില്‍ നിന്നുള്ള പഞ്ചസാര ഉല്‍പ്പാദനം കുത്തനെ ഇടിഞ്ഞതാണ് ഇതിന് കാരണം.2018 നവംബര്‍ മാസത്തില്‍ 40.69 ലക്ഷം ടണ്ണായിരുന്നു ഉല്‍പ്പാദനം. അന്ന് 418 ഫാക്ടറികള്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാനത്ത് ഇന്നുള്ളത് ആകെ 279 ഫാക്ടറികള്‍ മാത്രമാണ്. കണക്കുകള്‍ പ്രകാരം ഉത്തര്‍പ്രദേശില്‍ ഉല്‍പ്പാദനം കൂടിയിട്ടുണ്ട്. 10.81 ലക്ഷം ടണ്ണാണ് ഇവിടെ ഉല്‍പ്പാദിപ്പിച്ചത്. ഒരു വര്‍ഷം മുന്‍പിത് 9.14 ലക്ഷം ടണ്ണായിരുന്നു.

എന്നാല്‍, മഹാരാഷ്ട്രയില്‍ 67,000 ടണ്‍ മാത്രമാണ് ഉല്‍പ്പാദിപ്പിക്കാനായത്. കഴിഞ്ഞ വര്‍ഷം ഇതേ കാലത്ത് ഇവിടെ 18.89 ലക്ഷം ടണ്‍ പഞ്ചസാര ഉല്‍പ്പാദിപ്പിച്ചിരുന്നു. കര്‍ണ്ണാടകത്തില്‍ 8.40 ലക്ഷം ടണ്ണായിരുന്ന ഉല്‍പ്പാദനം 5.21 ലക്ഷം ടണ്ണിലേക്ക് താഴ്ന്നു. ഇതോടെ റീട്ടെയ്ല്‍ വിപണിയില്‍ വിലക്കയറ്റം ഉണ്ടായേക്കുമെന്നാണ് ആശങ്ക.

English Summary: Sugar price decline in India
Published on: 04 December 2019, 02:48 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now