പ്രകൃതിയോട് ഇണങ്ങി ജീവിക്കാനും പ്രകൃതിയോട് മനുഷ്യൻ നടത്തുന്ന കൊടുംക്രൂരതക്കെതിരെ ശക്തമായി പോരാടിയ വ്യക്തിത്വത്തിനുടമയായിരുന്നു സുഗതകുമാരി ടീച്ചർ. പ്രകൃതിയോട് മനുഷ്യൻ കാണിച്ച എല്ലാ അനീതികൾക്കെതിരെയും ടീച്ചർ ശബ്ദമുയർത്തി. ടീച്ചറുടെ എല്ലാ കവിതകളിലും പ്രകൃതി സ്നേഹം തുടിച്ചുനിന്നു. സുഗതകുമാരി ടീച്ചറുടെ 'ഞാനും ഒരു കഴുകനാണ്' എന്ന പുസ്തകത്തിലെ പരമപ്രധാനമായ ഒരു ഭാഗം ഇവിടെ കുറിക്കുന്നു.
"മാമ്പഴക്കാലത്ത് മാങ്ങ മുഴുവൻ അടങ്കൽ കൊടുക്കാതെ പത്തു പതിനെഞ്ച് എണ്ണം എങ്കിലും അണ്ണാനും കിളികൾക്കും വേണ്ടി നിർത്തിക്കൂടെ, ചക്കപ്പഴം തിന്നാൻ കൊതിയും അവകാശവുമില്ല എന്നൊക്കെ ചോദിച്ചാൽ പുച്ഛം നിറഞ്ഞ ഒരു ചിരി ആവും എല്ലാവരുടെയും മറുപടി. ഏറ്റവും ദുഃഖകരവും ലജ്ജവഹവും ക്ഷേത്രവൃക്ഷങ്ങളുടെ ഹിംസയാണ്. മുൻപൊക്കെ ആൽമരങ്ങൾ ക്ഷേത്ര വളുപ്പുകളിലും പരിസരങ്ങളിലും ആരാധ്യവും സുരക്ഷിതവും ആയിരുന്നു.
ഇന്ന് അമ്പലത്തിൽ ആൽമരങ്ങൾ വെട്ടാൻ ക്ഷേത്രകമ്മിറ്റിക്കാർ തന്നെ മുന്നോട്ടു വരുന്നത് കാണാം. ഇല വീഴുന്നു! കിണർ മലിനമാകുന്നു! പുതിയ കല്യാണ മണ്ഡപം വേണം, ഉപദേവതാ ഗ്രഹങ്ങൾ നിർമിക്കണം, സദ്യാലയം വേണം കോൺക്രീറ്റ് നടപ്പന്തൽ വേണം. അമ്പലത്തിലെ ആൽമരം വെട്ടുന്നത് പാപമല്ലേ എന്നൊരു ചോദ്യത്തിന് പരിഹാരം ചെയ്താൽ മതി! ഒരു പ്രത്യേക പൂജയും ദക്ഷിണയും എന്ന മറുപടി കിട്ടി.
കാവുകളെയും വൃക്ഷങ്ങളെയും സംരക്ഷിച്ചിരുന്ന ആർഷ വിശ്വാസങ്ങളെല്ലാം പുതിയ തലമുറയുടെ പ്രായോഗിക ബുദ്ധിക്ക് മുന്നിൽ അടിയറവു പറയുന്നു."
" കേരളം മറ്റു സ്റ്റേറ്റുകൾ പോലെയല്ല തമിഴ്നാടും ആന്ധ്രയും പോലെ പരന്നു കിടക്കുന്ന ഭൂമി അല്ല നമ്മുടേത്, ഇത് മലനാട് ആണ്. കുന്നും, മലയും, താഴ്വരയും, പുഴയും, വയലും നിറഞ്ഞ പച്ചപ്പ് വിളങ്ങുന്ന ജലസമൃദ്ധിയാൽ അനുഗ്രഹീതമായ ഒരു അപൂർവ ദേശമാണ്. ഇത് മറ്റൊന്നിനെ പോലെയല്ല. ഈ നാടിൻറെ പ്രകൃതിക്കിണങ്ങുന്ന വികസന ക്രിയകളാണ് ആസൂത്രകർ ഒരുക്കേണ്ടത്. അനാവശ്യമായ ആയിരക്കണക്കിന് ഫ്ലാറ്റ് സമുച്ചയങ്ങൾ പണിതുയർത്തിയും പതിനായിരക്കണക്കിന് കുഴൽക്കിണറുകൾ ഇറക്കിയും, മലയായ മലയെല്ലാം ഇടിച്ച് നിരത്തിയും നിത്യ ജലസംഭരണികൾ ആയ വയലുകളെല്ലാം നികത്തിയും, ആർഭാട കമ്പോളങ്ങൾ നിറച്ചും, മണ്ണിനെ മുഴുവൻ കോൺക്രീറ്റ് ടൈൽസ് കൊണ്ടും കൊന്നും എല്ലാ പച്ചപ്പും വെട്ടി തുലച്ചു എല്ലാം വിഷയമാക്കിയുമാകരുത് വികസനം-ദയവ് കാട്ടണം, ചൂടിനേയും വർധിപ്പിക്കരുത്, കുടിവെള്ളം മുട്ടിക്കരുത്, പ്രാണവായു മുട്ടിക്കരുത്, പിറക്കാനിരിക്കുന്ന കുഞ്ഞുങ്ങളോട് എങ്കിലും ദയവു കാട്ടണം.....
അതെ... പ്രകൃതിയെ അത്രമേൽ ടീച്ചർ സ്നേഹിച്ചിരുന്നു. പ്രകൃതി സംരക്ഷണം ലക്ഷ്യംവെച്ച് ടീച്ചർ അമരത്തു നിന്ന് പ്രവർത്തിച്ച പ്രവർത്തനങ്ങളുടെ വിജയകഥകൾ ഇനിയുള്ള ഒരു തലമുറയ്ക്ക് പ്രചോദനമാവട്ടെ.... ടീച്ചർക്ക് ഞങ്ങളുടെ പ്രണാമം🌹