ഹരിത കേരളം മിഷൻ്റെ കൃഷി ഉപമിഷനായ സുജലം, സുഫലം പദ്ധതി പ്രവർത്തന മാർഗ രേഖ പുറത്തിറങ്ങി. ജൈവ കൃഷി രീതികൾ പ്രോത്സാഹിപ്പിച്ച് സുരക്ഷിത ഭക്ഷ്യ വസ്തുക്കളുടെ ഉൽപാദനം വർധിപ്പിക്കുന്നതിനാണു മാർഗരേഖയിൽ മുൻഗണന.നെൽക്കൃഷിയുടെ വിസ്തൃതി നിലവിലുള്ള 2 ലക്ഷം ഹെക്ടറിൽ നിന്ന് 3 ലക്ഷം ഹെക്ടറായെങ്കിലും വർധിപ്പിക്കുക,പച്ചക്കറിയിലും മറ്റ് അടിസ്ഥാന കൃഷി ഉൽപന്നങ്ങളിലും സ്വയം പര്യാപ്തത നേടാൻ ഉതകുന്ന വിധത്തിൽ ശക്തമായ ഇടപെടലുകൾ നടത്തുക.lഗാർഹിക, സ്ഥാപനങ്ങളിൽ ഉൽപാദിപ്പിക്കുന്ന കംപോസ്റ്റ് ഉപയോഗിച്ച് രാസ വളങ്ങളുടെയും കീടനാശിനികളുടെയും ഉപയോഗം കുറച്ച് പരിസ്ഥിതി സംരക്ഷണം ഉറപ്പു വരുത്തുക, സുരക്ഷിത ഭക്ഷ്യ വസ്തുക്കളുടെ ഉൽപാദനം പരമാവധി പരമാവധി വർധിപ്പിക്കുക, വീടുകളിൽ കൃഷി വ്യാപിപ്പിക്കുക, തരിശായി കിടക്കുന്ന സ്ഥലങ്ങൾ കൃഷിക്ക് വേണ്ടി ഉപയോഗപ്പെടുത്തുകയും പ്രദേശികമായി ലഭ്യമാക്കുന്ന പെതുസ്ഥലങ്ങളിൽ വ്യാപകമായി പച്ചക്കറി/ഇതര കൃഷികൾ നടപ്പിലാക്കുകയും ചെയ്ത് ഉൽപാദനം പരമാവധി വർധിപ്പിക്കുക തുടങ്ങിയവയ്ക്കും മുൻഗണന നൽകിയിട്ടുണ്ട്.
ഉൽപന്നങ്ങൾക്ക് മെച്ചപെട്ട വില കർഷകർക്ക് ലഭിക്കത്തക്ക രീതിയിൽ വിപണി സംവിധാനം പരിഷ്‌കരിക്കുക, ലാഭകരമായ.കൃഷിയിലൂടെ മൂല്യ വർധിത ഉൽപന്നങ്ങൾ ഉൽപാദിപ്പിക്കുന്ന സംരംഭങ്ങളിലൂടെയും കാർഷിക മേഖലയിൽ പരമാവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, സമ്പദ് വ്യവസ്ഥയിൽ കാർഷിക മേഖലയുടെ സംഭാവന ത്വരിതപ്പെടുത്തുക, ജലസ്രോതസ്സുകൾക്ക് ചുറ്റും .മരം വളർത്തുന്നതുൾപ്പെടെ കാർഷിക പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക എന്നിവയാണ് പദ്ധതിയുടെ മറ്റു ലക്ഷ്യങ്ങൾ.സുജലം സുഫലം പദ്ധതി പ്രവർത്തന മാർഗ രേഖയുടെ ജില്ലാതല പരിശീലനം ഇന്ന് അമ്പലവയൽ കൃഷി വിജ്ഞാന കേന്ദ്രത്തിൽ നടക്കും.
English Summary: sujalam sulabham scheme
Published on: 14 February 2019, 03:58 IST