വേനൽമഴയുടെ ആരംഭം, വിളവെടുപ്പ് യന്ത്രങ്ങളുടെ കടുത്ത ക്ഷാമം, എന്നിവ അപ്പർ കുട്ടനാട്ടിലെ നെൽകൃഷിയെ മോശമായി ബാധിച്ചിരിക്കുകയാണ് കഴിഞ്ഞ ഒരാഴ്ചയായി ഈ പ്രദേശത്ത് പെയ്ത മഴയിൽ പെരിങ്കര, കടപ്ര, നിരണം, നെടുമ്പ്രം എന്നീ ഗ്രാമങ്ങളിലെ പാടങ്ങളെല്ലാം വെള്ളത്തിൽ മുങ്ങി.പാടങ്ങളിലെ വെള്ളക്കെട്ട് തുടരുകയാണെങ്കിൽ പഴുത്ത നെല്ല് മുളക്കാനുള്ള സാധ്യതയുള്ളതിനാൽ കർഷകർ ആശങ്കാകുലരാണ്.
അപ്പർ കുട്ടനാട്ടിലെ നെൽകർഷകർ നേരിടുന്ന ഗുരുതരമായ പ്രശ്നമാണ് കൊയ്ത്തുകാരുടെ അഭാവം. 70 ൽ കുറയാത്ത കൊയ്ത്തുകാർ ആവശ്യമാണെങ്കിലും തിങ്കളാഴ്ച വരെ 20 കൊയ്ത്തുകാരെ മാത്രമേ കിട്ടിയുള്ളൂ .വെള്ളക്കെട്ടുള്ള പാടങ്ങളിൽ വിളവെടുപ്പ് യന്ത്രങ്ങൾ ഉപയോഗിക്കാൻ കഴിയില്ല.തമിഴ്‌നാട്ടിലെ സേലം ജില്ലയിൽ നിന്നാണ് കൊയ്ത്തുകാരെ കൊണ്ടുവരുന്നത്. കോവിഡ് -19 ഭീഷണിയും, ലോക്‌ഡൗണും കൊയ്‌ത്തുകാരെ കിട്ടാൻ ബുദ്ധിമുട്ടുണ്ടാക്കി. മാത്രമല്ല, ലോക് ഡൗണിനെ തുടർന്ന് കാർഷിക യന്ത്രങ്ങളുടെ ഓപ്പറേറ്റർമാർ സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങിപ്പോയതു കാരണം പല യന്ത്രങ്ങലും പ്രവർത്തിപ്പിക്കാനായില്ല.
പെരിങ്കര ഗ്രാമത്തിൽ 24 നെൽപാടങ്ങളും കടപ്രയിൽ ഏഴ്, നിരണത്തിൽ എട്ട് വയലുകളും കൂടാതെ കുട്ടൂരിൽ 150 ഏക്കറും കവിയൂർ പുഞ്ചയിലും തിരുവല്ല മുനിസിപ്പാലിറ്റിയിലും 750 ഏക്കറുമാണുള്ളത് .അപ്പർ കുട്ടനാട്ടിലെ പല കർഷകരും നെൽകൃഷിക്ക് പ്രാദേശിക പണമിടപാടുകാരിൽ നിന്ന് കടം വാങ്ങിയിട്ടുണ്ട്, ഇപ്പോഴത്തെ അവസ്ഥ അവരെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടും.