Updated on: 13 April, 2024 5:11 PM IST
Summer rainfall is improving in the state; It rained in various districts

1. സംസ്ഥാനത്ത് വേനൽ മഴ മെച്ചപ്പെടുന്നു. ഇന്നലെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മഴ ലഭിച്ചു. തിരുവന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിലും മഴ ലഭിച്ചു. ഇന്ന് കൂടി മഴ തുടർന്നേക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. ശനിയാഴ്ച കേരളാതീരത്ത് 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് സാധ്യത. എന്നാൽ അതേസമയം തന്നെ കൊടും ചൂട് തുടരുകയാണ്. താപനില ഉയരാൻ സാധ്യതയുള്ളതിനാൽ 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പകൽ 11 മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.

2. പുന്നയൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി തനിമ കൃഷിക്കൂട്ടം പച്ചക്കറിയും, കണിവെള്ളരിയും വിളവെടുത്തു. പച്ചക്കറിത്തോട്ടത്തിൽ, അത്യുൽപാദന ശേഷിയുള്ള വെണ്ട, തണ്ണിമത്തൻ, കണി വെളളരി, വഴുതിന എന്നിവയാണ് ജൈവ രീതിയിൽ കൃഷി ചെയ്തിട്ടുള്ളത്. വിളവെടുത്ത പച്ചക്കറി 49-)o നമ്പർ അങ്കണവാടി കുട്ടികളുടെ ഉച്ചഭക്ഷണ വിഭവങ്ങൾക്കായി നൽകി, വിളവെടുപ്പ് പുന്നയൂർ കൃഷി ഓഫീസർ: കെ ഗംഗാദത്തൻ ഉദ്ഘാടനം ചെയ്തു.

3. കൃഷിക്കും കാർഷിക സംസ്കൃതിക്കും എന്ന സന്ദേശത്തോടെ കർഷകരുടേയും, കൃഷിസ്നേഹികളുടേയും, കർഷക സേവകരുടേയും നേതൃത്വത്തിൽ ഫാർമേഴ്സ് ഫ്രണ്ട്സ് ഫോറം തിരുവനന്തപുരം മ്യൂസിയത്തിൽ വിഷു വല്ലം കർഷക ചന്ത സംഘടിപ്പിച്ചു. കാർഷിക വിളകളുടെ പ്രദർശനം, വിപണനം, കാർഷിക സംസ്കൃതി വിളംബരവും എന്നിവയും ഉണ്ടായിരിക്കും. കർഷരുടെ നേതൃത്വത്തിൽ വാഴപ്പഴം, പച്ചക്കറികൾ, വ്ളാത്താങ്കര ചീര, നാളികേരം, വെളിച്ചെണ്ണ, തേൻ, കൂൺ തുടങ്ങി വിവിധ ഉത്പ്പന്നങ്ങൾ അണിനിരത്തി കാർഷിക ചന്തയും സംഘടിപ്പിച്ചു.

4. കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ള എല്ലാ മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളും ഫിഷറീസ് ഇന്‍ഫര്‍മേഷന്‍ പോര്‍ട്ടലായ ഫിംസിൽ (ഫിഷര്‍മെന്‍ ഇന്‍ഫര്‍മേഷന്‍ മാനേജ്മെന്റ് സിസ്റ്റം) ഏപ്രില്‍ 25നകം രജിസ്റ്റർ ചെയ്യണമെന്ന് കോഴിക്കോട് റീജിയണല്‍ എക്‌സിക്യുട്ടീവ് അറിയിച്ചു. മത്സ്യത്തൊഴിലാളി പാസ്സ് ബുക്ക്, ബാങ്ക് പാസ്സ് ബുക്ക്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവ സഹിതം പൊന്നാനി താനൂര്‍, തിരൂര്‍, പരപ്പനങ്ങാടി എന്നിവിടങ്ങളിലെ ക്ഷേമനിധി ബോര്‍ഡ് ഫിഷറീസ് ഓഫീസില്‍ എത്തിയാണ് രജിസ്ട്രേഷന്‍ നടത്തേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04952383472.

English Summary: Summer rainfall is improving in the state; It rained in various districts
Published on: 13 April 2024, 05:11 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now