1. സപ്ലൈക്കോ 13 ഇന സബ്സിഡി ഉത്പ്പന്നങ്ങളുടെ വില വർധിപ്പിക്കുന്നത് ക്രിസ്മസിന് ശേഷമായിരിക്കും എന്ന് സൂചന. ഡിസംബർ പകുതിയോടെ വില വർധനയുടെ പട്ടിക തയ്യാറാകും എന്നാണ് വിവരം, ഏഴു വർഷത്തിനുശേഷമാണ് സപ്ലൈക്കോ വില വർധിപ്പിക്കുന്നത്, 2016 ഏപ്രിലിലാണ് ഒടുവിൽ വില വർധിപ്പിച്ചത്. മന്ത്രി ജി ആർ അനിൽ സപ്ലൈക്കോ എംഡിയും മാനേജറുമായി നടത്തിയ ചർച്ചയെത്തുടർന്ന് വിലവർധനവ് തീരുമാനിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്, അവരുടെ റിപ്പോർട്ട് കൂടി പരിശോധിച്ച ശേഷമായിരിക്കും അന്തിമ നടപടി. ഉൽപന്നങ്ങളുടെ വില വർധിപ്പിക്കാതെ വഴിയില്ലെന്ന് സപ്ലൈകോ ഭക്ഷ്യപൊതുവിതരണ വകുപ്പിന് കത്ത് നൽകിയിരുന്നു, അതിനെതുടർന്നാണ് നടപടി.
2. 2023 അന്താരാഷ്ട്ര ചെറുധാന്യ വർഷത്തോടനുബന്ധിച്ച് കോട്ടുവള്ളി മില്ലറ്റ് വേൾഡ് പ്രോഗ്രാമിൻ്റെ ഭാഗമായി കൂനമ്മാവ് ചാവറ വൊക്കേഷണൽ ട്രെയ്നിംഗ് സെന്ററിൽ കൃഷിചെയ്ത റാഗി വിളവെടുപ്പ് ആരംഭിച്ചു. വിളവെടുപ്പുദ്ഘാടനം കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ബിജു പഴമ്പള്ളി നിർവഹിച്ചു. വിദ്യാർത്ഥികളുടെ കൃഷിയിടത്തിൽ വിളഞ്ഞ ചെറുധാന്യങ്ങൾ ജൈവരാജ്യം ഓർഗാനിക്ക് ഫാം സംഭരിച്ച് സംസ്ക്കരിച്ച് മൂല്യവർദ്ധിത ഉൽപ്പന്നങ്ങളായി വിപണിയിലെത്തിക്കും
3. പാലക്കാട് ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ നേതൃത്വത്തില്‍ ഡിസംബറില്‍ തേനീച്ച വളര്‍ത്തലില്‍ പരിശീലനം നടത്തുന്നു. പരിശീലനത്തില്‍ സംരംഭകര്‍ക്ക് സബ്‌സിഡിയോടെ തേനീച്ചയോടൊപ്പമുള്ള പെട്ടികള്‍ വിതരണം ചെയ്യും. താത്പര്യമുള്ളവര്‍ നവംബര്‍ 30 നകം വെള്ളക്കടലാസില്‍ ഫോണ്‍ നമ്പര്‍ സഹിതം തയ്യാറാക്കിയ അപേക്ഷകള്‍ ജില്ലാ ഗാന്ധി ഗ്രാമ വ്യവസായ കാര്യാലയത്തില്‍ നല്‍കണം. പരിശീലനത്തിന്റെ സ്ഥലവും തീയതിയും പിന്നീട് അറിയിക്കുമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. കൂടുതൽ വിവങ്ങൾക്ക് വിളിക്കുക - 0491 2534392.