1. സപ്ലൈക്കോ വഴി വിൽക്കുന്ന സബ്സിഡി സാധനങ്ങളുടെ വില 25 ശതമാനം വരെ കൂട്ടാൻ ഒരുങ്ങി സർക്കാർ. വില പരിഷ്കരിക്കുന്നതിന് വേണ്ടി സർക്കാർ നിയോഗിച്ച വിദഗ്ദ സമിതിയിൽ ഇക്കാര്യം ധാരണയായിട്ടുണ്ട്. 13 ഉത്പന്നങ്ങൾക്കാണ് നിലവിൽ സബ്സിഡിയുള്ളത്. കഴിഞ്ഞ മാസമാണ് വില കൂട്ടുന്നതിന് വേണ്ടി ഇടത് മുന്നണി യോഗം അനുമതി നൽകിയത്. എന്നിരുന്നാലും നവകേരളസദസ്സ് നടക്കുന്നതിനാൽ വില കൂട്ടുന്നതിനുള്ള തീരുമാനം ഉടനെ ഉണ്ടായേക്കില്ല എന്നാണ് അനുമാനം.
2. ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതി പ്രകാരം കേരള കർഷക സംഘം പെരുവ മേഖല കമ്മിറ്റിയും അവർമ യൂണിറ്റ് കമ്മിറ്റിയും ചേർന്ന് 25 സെന്റ് സ്ഥലത്ത് നടത്തിയ സമ്മിശ്ര പച്ചക്കറികൃഷിയുടെ ആദ്യഘട്ടമായി തടപ്പയർ വിളവെടുപ്പ് കർഷക സംഘം ഏരിയ പ്രസിഡന്റ് വി ബി വിനോദ് കുമാർ , സെക്രട്ടറി വി ജി രവീന്ദ്രൻ എന്നിവർ ചേർന്ന് നിർവഹിച്ചു. മേഖല സെക്രട്ടറി എം എസ് സുകുമാരൻ അധ്യക്ഷത വഹിച്ചു.
3. പെരിനാട് സി കെ പി വിലാസം ഗ്രന്ഥശാലയും, കൊല്ലം ജില്ലാ മണ്ണ് പര്യവേക്ഷണ- സംരക്ഷണ വകുപ്പും, സംയുക്തമായി ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ, ഭാഗമായുള്ള ചേന കൃഷിയുടെ വിളവെടുപ്പ് മഹോത്സവത്തിന്റെ ഉദ്ഘാടനം,മുകേഷ് എംഎൽഎ, നിർവഹിച്ചു.
4. ഒളവണ്ണ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ മുട്ടക്കോഴി വിതരണം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി ശാരുതി ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം സിന്ധു അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 560 ഗുണഭോക്താക്കൾക്കായി 10 കോഴികളെ വീതമാണ് വിതരണം ചെയ്യുന്നത്.