വിദേശത്തുനിന്ന് മടങ്ങിയെത്തുന്നവരെ സഹായിക്കാന്‍ നോര്‍ക്കയുടെ സഹകരണത്തോടെ സപ്ലൈകോ നീക്കം. പ്രവാസികള്‍ക്ക് സ്റ്റോറുകള്‍ ആരംഭിക്കാൻ സപ്ലൈകോ അവസരം നല്‍കും.ഫ്രാഞ്ചൈസി രീതിയിലാകും നടത്തിപ്പ്. നിലവില്‍ സപ്ലൈകോ-മാവേലി സ്റ്റോറുകള്‍ വഴി നല്‍കുന്ന സാധനങ്ങള്‍ പ്രവാസി സ്റ്റോറുകളില്‍ ലഭ്യമാക്കുന്ന പദ്ധതിയാണിത്.താല്പര്യമുളളവര്‍ക്ക് വാണിജ്യബാങ്കുകള്‍ വഴി നോര്‍ക്ക കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭ്യമാക്കും.സ്വന്തമായി സ്ഥലവും കെട്ടിടവുമുണ്ടായിരിക്കണം. നിലവിലുളള സപ്ലൈകോ സ്റ്റോറുകളുടെ അഞ്ചു കിലോമീറ്റര്‍ പരിധിയില്‍ പ്രവാസി സ്റ്റോറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കില്ല.
ഒരു സ്റ്റോറിന്റെ രണ്ട് കിലോ മീറ്റര്‍ പരിധിയില്‍ മറ്റൊരു സ്റ്റോര്‍ അനുവദിക്കില്ല. സപ്ലൈകോ വില്‍പനശാലകളിലെ നിരക്കിലാണ് ഇവിടെയും ഭക്ഷ്യവസ്തുക്കള്‍ വില്‍പന നടത്തേണ്ടത്. 15 ദിവസത്തിനുളളില്‍ പണം നല്‍കണമെന്ന വ്യവസ്ഥയിലാണ് സപ്ലൈകോ സാധനങ്ങള്‍ നല്‍കുക. മൂന്നു വര്‍ഷമെങ്കിലും സ്ഥാപനം നടത്തണമെന്നും സപ്ലൈകോ വ്യവസ്ഥയില്‍ പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: എസ്. സതീഷ് ബാബു (മാര്‍ക്കറ്റിങ് മാനേജര്‍): 9447990116, 0484 2207925; വെബ്സൈറ്റ്: supplycokerala.com
Supplyco in collaboration with NORKA to help returnees from abroad. Supplyco will give expatriates the opportunity to open stores. The scheme is currently available at Supplyco-Maveli Stores and is available at Pravasi Stores.