Updated on: 4 December, 2020 11:19 PM IST
എറണാകുളത്തു ഏഴു വില്പന ശാലകൾ


കൊച്ചി: കോവിഡിന്റെ പശ്ചാത്തലത്തില്‍ സപ്ലൈകോ ഓണ്‍ലൈന്‍ വില്പന ആരംഭിക്കുന്നു. സംസ്ഥാനത്തെ അഞ്ചു ജില്ലകളിലായി 21 വില്പന ശാലകളിലൂടെയാണ് പൊതുജനങ്ങള്‍ക്ക് ആദ്യപടി ഓണ്‍ലൈന്‍ സൗകര്യം ലഭിക്കുക. തിരുവനന്തപുരത്ത് നാലും, കൊല്ലത്തും പത്തനംതിട്ടയിലും ഓരോന്നും, എറണാകുളത്ത് ഏഴും, തൃശ്ശൂരില്‍ നാലും, കോഴിക്കോട് നാലും, വില്പനശാലകളിലാണ് ഈ സൗകര്യം ലഭ്യമാകുക. ഒക്ടോബര്‍ 23 മുതല്‍ ഈ സൗകര്യം ലഭ്യമാകുമെന്ന് സപ്ലൈകോ അധികൃതര്‍ അറിയിച്ചു.

സൂപ്പര്‍ മാര്‍ക്കറ്റ് തൃപ്പൂണിത്തുറ,

ജില്ല, വില്പനശാല, ആപ്ലിക്കേഷന്‍ യഥാക്രമം :


തിരുവനന്തപുരം : ഹൈപ്പര്‍ മാര്‍ക്കറ്റ് വഴുതക്കാട്, പീപ്പിള്‍ ബസാര്‍ ഫോര്‍ട്ട്, ഇന്‍ ആന്‍ഡ് ഔട്ട് ആല്‍ത്തറ, പീപ്പിള്‍ ബസാര്‍ ശ്രീകാര്യം , കൊല്ലം: പീപ്പിള്‍ ബസാര്‍ കൊല്ലം, പത്തനംതിട്ട: പീപ്പിള്‍ ബസാര്‍ അടൂര്‍, എറണാകുളം : ഹൈപ്പര്‍ മാര്‍ക്കറ്റ് ഗാന്ധിനഗര്‍, പീപ്പിള്‍ ബസാര്‍ പനമ്പിള്ളി നഗര്‍, സൂപ്പര്‍ മാര്‍ക്കറ്റ് വൈറ്റില, സൂപ്പര്‍ മാര്‍ക്കറ്റ് ഡി എച്ച് റോഡ് , സൂപ്പര്‍ മാര്‍ക്കറ്റ് ഇരുമ്പനം, സൂപ്പര്‍ മാര്‍ക്കറ്റ് തൃപ്പൂണിത്തുറ, ഹൈപ്പര്‍ മാര്‍ക്കറ്റ് പിറവം, തൃശ്ശൂര്‍ : പീപ്പിള്‍ ബസാര്‍ തൃശ്ശൂര്‍, സൂപ്പര്‍ മാര്‍ക്കറ്റ് പെരുംമ്പിളാശ്ശേരി, സൂപ്പര്‍ മാര്‍ക്കറ്റ് മണ്ണുത്തി, സൂപ്പര്‍ മാര്‍ക്കറ്റ് ഒല്ലൂര്‍, കോഴിക്കോട് : പീപ്പിള്‍ ബസാര്‍ കോഴിക്കോട്, സൂപ്പര്‍ മാര്‍ക്കറ്റ് നടക്കാവ്, സൂപ്പര്‍ മാര്‍ക്കറ്റ് ചെറുവണ്ണൂര്‍, സൂപ്പര്‍ മാര്‍ക്കറ്റ് കോവൂര്‍.

കൂടുതല്‍ വിവരങ്ങള്‍ സപ്ലൈകോയുടെ supplycokerala.com എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :സപ്ലൈകോ ഓൺലൈൻ ഭക്ഷ്യ വിതരണം ഓഗസ്റ്റിൽ സംസ്ഥാനം മുഴുവന്‍ വ്യാപിപ്പിക്കുന്നു

#Supplyco #Supermarket #Krishi #Online #Krishijagran

English Summary: Supplyco's online sale starts on October 23rd-kjkbboct2220
Published on: 22 October 2020, 09:34 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now