Updated on: 4 December, 2020 11:19 PM IST
ലൈസൻസി സറണ്ടർ ചെയ്ത കടയാണ് സപ്ലൈകോ മാതൃക പൊതുവിതരണ കേന്ദ്രമായി നടത്തുന്നതെന്നും മന്ത്രി പറഞ്ഞു

 

 

 

സപ്ലൈകോ നേരിട്ടു നടത്തുന്ന ആദ്യ പൊതുവിതരണ കേന്ദ്രം തിരുവനന്തപുരം പുളിമൂട് പ്രവർത്തനം ആരംഭിച്ചു. ഭക്ഷ്യ മന്ത്രി പി. തിലോത്തമൻ പൊതുവിതരണ കേന്ദ്രം ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കോവിഡ് കാലത്ത് സർക്കാർ പ്രഖ്യാപിച്ച കിറ്റ് വിതരണമടക്കം എല്ലാ പദ്ധതികളും ഭക്ഷ്യ വകുപ്പ് വിജയകരമായി നടപ്പാക്കിയതായി മന്ത്രി പറഞ്ഞു. ഭക്ഷ്യ ഭദ്രത നിയമം നടപ്പാക്കിയതിൽ കേരളം ഒരുപടി മുന്നിലാണ്. ഭക്ഷ്യധാന്യങ്ങൾ പൂർണ്ണമായും അർഹരായവരിലെത്തിക്കാനാണ് ശ്രമിക്കുന്നത്. റേഷൻ വ്യാപാരികൾക്ക് ആശങ്ക വേണ്ടെന്നും റേഷൻ കടകളെല്ലാം സർക്കാർ ഏറ്റെടുത്ത് നടത്തില്ലെന്നും മന്ത്രി വ്യക്തമാക്കി. ലൈസൻസി സറണ്ടർ ചെയ്ത കടയാണ് സപ്ലൈകോ മാതൃക പൊതുവിതരണ കേന്ദ്രമായി നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ കൗൺസിലർ വഞ്ചിയൂർ ബാബു അദ്ധ്യക്ഷത വഹിച്ചു. ഭക്ഷ്യപൊതുവിതരണ വകുപ്പ് സെക്രട്ടറി പി. വേണുഗോപാൽ, സിവിൽ സപ്ലൈസ് ഡയറക്ടർ ഹരിത വി കുമാർ, സപ്ലൈകോ എം.ഡി ആർ രാഹുൽ എന്നിവർ ഓൺലൈനായി പങ്കെടുത്തു.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :നെല്‍പ്പാടങ്ങള്‍ക്ക് റോയല്‍റ്റി; എറണാകുളം ജില്ലയില്‍ ആദ്യഘട്ടത്തില്‍ വിതരണം ചെയ്യുന്നത് 2.8 ലക്ഷം രൂപ

#Rationshop #Supplyco #Agriculture #Vanchiyoor #Krishijagran #Krishi

English Summary: Supplyco's ration shop started operations
Published on: 03 November 2020, 05:57 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now