കർഷകർ നേരിടുന്ന പ്രധാന പ്രശ്നമാണ് ശക്തമായ കാറ്റിൽ വിളകൾ ഒടിഞ്ഞു വീണു നശിക്കുന്നത് പ്രത്യേകിച്ച് വാഴക്കർഷകരുടെ.വാഴകൾ ഒടിയുന്നത് ഒഴിവാക്കാൻ വിവിധ മാർഗങ്ങൾ കൃഷിക്കാർ പരീക്ഷിക്കാറുണ്ടെകിലും അവയ്ക്കെല്ലാം ഫലവത്തല്ല. പരിമിതികൾ മിക്കവാറും ഒഴിവാക്കി വാഴകളും അതുപോലുള്ള ദുർബല വിളകളും സംരക്ഷിക്കുന്ന സംവിധാനത്തിനു.കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) രൂപം കൊടുത്തു. കൊണ്ടുനടക്കാവുന്നതും ആയാസരഹിതമായി സ്ഥാപിക്കാവുന്നതുമായ സംവിധാനമാണിതെന്ന് അധികൃതർപറയുന്നു , പോർട്ടബിൾ അഗ്രിക്കൾചർ നെറ്റ്‌വർക്ക്സിസ്റ്റം (പിഎഎൻഎസ്) എന്നു പേരിട്ടിരിക്കുന്ന ഈ സംവിധാനത്തിന് സർവകലാശാല പേറ്റന്റ് നേടിയിട്ടുണ്ട്.
കൃഷിയിടത്തിന്റെ അതിരുകൾക്കു പുറത്തായി കോൺക്രീറ്റ് അടിത്തറയിൽ സ്ഥാപിക്കുന്ന ജിഐ പൈപ്പുകളാണ് ഇതിലെ .പ്രധാന ഘടകം. ഈ പൈപ്പുകളിൽനിന്ന് ഓരോ വാഴയിലേക്കുമെത്തുന്ന ചരടുകളും വളയങ്ങളും ചേർന്നാൽ പിഎഎൻഎസ് സംവിധാനമായി.വാഴത്തടയ്ക്കു കേടുവരാത്ത വിധത്തിൽ കയർ, വാഴനാര്, കാൻവാസ് എന്നിവ ഉപയോഗിച്ചു വേണം വളയമുണ്ടാക്കാൻ.
സർവകലാശാലയുടെ സ്കൂൾ ഓഫ് എൻജിനീയറിങ് ഐടി വിഭാഗം അസോസിയേറ്റ് പ്രഫസർ ഡോ. എം.ബി. സന്തോഷ്കുമാർ, കംപ്യൂട്ടർ ആപ്ലിക്കേഷൻസ് വകുപ്പ് പ്രഫസർ ഡോ. ബി.കണ്ണൻ, പുളങ്കുന്ന് എൻജിനീയറിങ് കോളജ് പ്രിൻസിപ്പൽ ഡോ. എൻ. സുനിൽകുമാർ എന്നിവർ ചേർന്നാണ് ഈ സംവിധാനം വികസിപ്പിച്ചത്.