1. കേരളത്തിലെ കാര്‍ഷിക മേഖലയിലെ കട ബാധ്യത എന്ന വിഷയത്തെപ്പറ്റി സമഗ്രമായി പഠിക്കുന്നതിന്റെ ഭാഗമായി കേരള ഇന്‍ഡിപെന്‍ഡന്റ് ഫാര്‍മേഴ്സ് അസോസിയേഷന്‍ (കിഫ) എന്ന കര്‍ഷക സംഘടന ഓണ്‍ലൈന്‍ സര്‍വേ നടത്തുന്നു. കുറഞ്ഞത് 10 സെന്റ് സ്ഥലത്തെങ്കിലും സ്വന്തമായോ പാട്ടത്തിനെടുത്തോ കൃഷി ചെയ്യുന്ന എല്ലാ കര്‍ഷകരും ഈ സര്‍വേയുടെ ഭാഗമാകണമെന്ന് കിഫ ചെയര്‍മാന്‍ അലക്‌സ് ഒഴുകയില്‍ ആവശ്യപ്പെട്ടു. സര്‍വേയില്‍ പങ്കെടുക്കാനായി പങ്കെടുക്കാനായി https://survey1.ids-research.com/mrIWeb/mrIWeb.dll?I.Project=IDS202225 എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
2. കാലിത്തീറ്റ ഉണ്ടാക്കുന്നതിനുള്ള അസംസ്കൃത വസ്തുക്കൾ കൊണ്ടുവരുന്ന പ്രത്യേക ട്രെയിനുകൾ ഉപയോഗിക്കുന്നതിന് കേരള സർക്കാർ, കേന്ദ്ര സർക്കാരുമായി ധാരണയായതായി മൃഗസംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി. പദ്ധതിയുടെ ഭാഗമായി, കന്നുകാലി തീറ്റ കർഷകർക്ക് താങ്ങാനാവുന്ന വിലയിൽ യാത്രാനിരക്കിൽ ഇളവ് ലഭിക്കുന്നതിന് റെയിൽവേ മന്ത്രാലയവുമായി ചർച്ച പൂർത്തീകരിച്ചെന്നും, പാലുൽപാദനത്തിലെ ഏറ്റവും പുതിയ ട്രെൻഡുകളും ശാസ്ത്രീയ രീതികളും കർഷകരെ അപ്‌ഡേറ്റ് ചെയ്യുമെന്നും കേരള ഫീഡ്‌സ് ലിമിറ്റഡിന്റെ ഫെസിലിറ്റേഷൻ സെന്റർ (ഫേസ്) ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ മന്ത്രി വ്യക്തമാക്കി.
ബന്ധപ്പെട്ട വാർത്തകൾ: PM Kisan Update: യോഗ്യരായ കർഷകരിൽ നിന്ന് സർക്കാർ അപേക്ഷ ക്ഷണിക്കുന്നു
3. പാലോടുള്ള പേവിഷ ബാധാ നിർണ്ണയ ലബോറട്ടറിയിൽ കൃത്യമായ രോഗ നിർണ്ണയത്തിനുള്ള ചില നൂതന വിദ്യകളും പ്രവർത്തന സംരംഭങ്ങളും സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ആനിമൽ ഡിസീസസിൽ മൃഗ സംരക്ഷണ ക്ഷീര വികസന മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. മൃഗങ്ങളുടെ രോഗ നിരീക്ഷണം, പരിശോധന, രോഗ നിർണ്ണയം, മൃഗസംരക്ഷണ മേഖലയിലെ ഉദ്യോഗസ്ഥരുടെ പരിശീലനം, ഗവേഷണം തുടങ്ങിയവയാണ്കേരള സർക്കാർ മൃഗസംരക്ഷണ വകുപ്പിന്റെ, സംസ്ഥാന തല രോഗ നിർണ്ണയ സ്ഥാപനമായ (SIAD) ന്റെ ലക്ഷ്യങ്ങൾ.
4. ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി പള്ളിച്ചൽ പഞ്ചായത്തിലെ 5-ാം വാർഡിൽ പച്ചക്കറി തൈ വിതരണവും ഉദ്ഘാടനവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.മല്ലിക നിർവഹിച്ചു. ചടങ്ങിന് വാർഡ് മെമ്പർ ബിന്ദു അധ്യക്ഷത വഹിച്ചു.
5. കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള കമ്മ്യൂണിക്കേഷൻ സെന്ററിൽ പ്രവർത്തിച്ചുവരുന്ന ഭക്ഷ്യസംസ്കരണ ശാലയിൽ, ഉപഭോക്താവിന്റെ ആവശ്യാനുസരണം, പഴങ്ങളും പച്ചക്കറികളും സംസ്കരിച്ച് വിവിധ മൂല്യവർധിത ഉൽപ്പന്നങ്ങൾ ആക്കി നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക് ccmannuthy@kau.in എന്ന മെയിൽ ഐഡിയിൽ ബന്ധപ്പെടുക.
ബന്ധപ്പെട്ട വാർത്തകൾ: "ഞങ്ങളും കൃഷിയിലേക്ക്" പദ്ധതി ജില്ലയില്‍ വ്യാപകമായി നടപ്പിലാക്കണം: മന്ത്രി വീണാജോര്‍ജ്
6. റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) റബ്ബര്‍മേഖലയിലെ സംരംഭകത്വവികസനത്തിനായി മെയ് 12-ന് ഏകദിന ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നു. ആര്‍.എസ്.എസ്. ഗ്രേഡ് ഷീറ്റുകളുടെ നിര്‍മ്മാണം, റബ്ബര്‍പാലില്‍നിന്നും ഉണക്ക റബ്ബറില്‍നിന്നുമുള്ള ഉത്പന്നങ്ങളുടെ നിര്‍മ്മാണം തുടങ്ങിയ മേഖലകളിലെ നിക്ഷേപസാദ്ധ്യതകള്‍ എന്നിവയാണ് വിഷയങ്ങള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് 0 4 8 1 - 2 3 5 3 1 2 7 എന്ന ഫോണ്‍ നമ്പരിൽ ബന്ധപ്പെടുക.
7. കോഫി ബോർഡിൽ നിന്നും വാങ്ങിയ വിത്തിൽ നിന്ന് ഉല്പാദിപ്പിച്ച 18 മാസം പ്രായമായ റോബസ്റ്റായും, CXR കാപ്പി തൈകളും, തൈ ഒന്നിന് 10 രൂപ എന്ന നിരക്കിൽ വില്പനയ്ക്ക്. കൂടുതൽ വിവരങ്ങൾക്കും അന്വേഷണങ്ങൾക്കമായി 0 9 5 4 4 0 7 1 9 7 1 ബന്ധപ്പെടുക.
ബന്ധപ്പെട്ട വാർത്തകൾ: മാവിൻറെ ഇല വിറ്റാൽ കിലോയ്ക്ക് 150 രൂപ വരെ നേടാം
8. കാർഷികമേഖലയിലെ സൂക്ഷ്മ ചെറുകിട ഇടത്തരം മൂല്യവർധന സംരംഭങ്ങൾക്കുള്ള പ്രോത്സാഹന പദ്ധതിയുടെ ഓൺലൈൻ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. കൂടുതൽ വിവരങ്ങൾക്ക് sfackerala.org എന്ന വെബ്സൈറ്റ് സന്ദർശിക്കാം.
9. തെക്കേ ഇന്ത്യക്ക് മുകളിലെ ന്യുനമർദ്ദ പാത്തിയുടെയും, കിഴക്ക്- പടിഞ്ഞാറൻ കാറ്റുകളുടെ സംയോജനത്തിന്റെയും സ്വാധീനത്തിൽ സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. നാളെ മണിക്കൂറിൽ 40-50 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്നും കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: ഷിഗെല്ല വ്യാപിക്കുന്നു, കുട്ടികളുടെ ഡയപ്പറിൽ നിന്നുവരെ രോഗസാധ്യത ഉണ്ടായേക്കാം