പ്രശസ്ത കൃഷി ശാസ്ത്രജ്ഞന്‍ എസ്. വി എസ് ശാസ്ത്രി അന്തരിച്ചു. വിടവാങ്ങിയത് ഭാരതത്തിലെ നെല്ല് ഗവേഷണ രംഗത്തെ അതികായകന്‍. ഹൈദരാബാദില്‍ വച്ചായിരുന്നു അന്ത്യം. അദ്ദേഹത്തിന് 91 വയസ്സായിരുന്നു. കാര്‍ഷിക രംഗത്ത് അമൂല്യ സംഭാവനകള്‍ നല്‍കിയിട്ടുള്ള ഇദ്ദേഹം ഇന്ത്യയിലെ ഏറ്റവും പ്രചാരമേറിയ മുന്തിയ നെല്ലിനങ്ങളായ ജയ, പദ്മ എന്നിവ വികസിപ്പിച്ചെടുക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. 1960 കളില്‍ ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചര്‍ റിസര്‍ച്ചിലെ പ്രോജെക്ട് കോഓര്‍ഡിനേറ്റര്‍ ആയി പ്രവര്‍ത്തിക്കുമ്പോള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ 1100 തരം നെല്ലിനങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
1928 ല്‍ ആന്ധ്രപ്രദേശിലെ ഗുണ്ടുരില്‍ ജനിച്ച ശാസ്ത്രി 1958 ല്‍ വിസ്‌കോണ്‍സിന്‍ സര്‍വ്വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ ശേഷം ഭാരത കാര്‍ഷിക സര്‍വകലാശാലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇവിടെ അദ്ദേഹം വിവിധ ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട് . വിവിധ സ്ഥാപനങ്ങളില്‍ ഗവേഷകനായും പ്രവര്‍ത്തിച്ചിട്ടുണ്ട് 1971 ല്‍ രാജ്യം അദ്ദേഹത്തിന് പദ്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്.
English Summary: S.V.S Shastry rice research scientist is dead
Published on: 08 February 2019, 12:24 IST