Updated on: 4 December, 2020 11:19 PM IST
മധുരക്കിഴങ്ങ് കൃഷി വ്യാപന പദ്ധതിയായ മധുര ഗ്രാമം പദ്ധതി


വടക്കേക്കര: മടപ്ലാത്തുരുത്ത് സ്മൈൽ കൃഷി ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ ഒന്നര ഏക്കർ സ്ഥലത്ത് മധുരക്കിഴങ്ങ് കൃഷിയാരംഭിച്ചു. മടപ്ലാത്തുരുത്ത് ഒൻമ്പതാം വാർഡിലെ മധുരക്കിഴങ്ങ് കൃഷിയുടെ നടീൽ ഉദ്ഘാടനം പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് യേശുദാസ് പറപ്പിള്ളി നിർവ്വഹിച്ചു.

വടക്കേക്കര ഗ്രാമപഞ്ചായത്തിലെ ഇരുപത് വാർഡുകളിലും മധുരക്കിഴങ്ങ് കൃഷി വ്യാപനപ്രവർത്തനങ്ങൾ നടന്നുവരുകയാണ്.തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം സി.റ്റി.സി.ആർ.ഐ യുടെ സഹായത്തോടെയാണ് മധുരക്കിഴങ്ങ് കൃഷി വ്യാപന പദ്ധതിയായ മധുര ഗ്രാമം പദ്ധതി നടപ്പിലാക്കുന്നത് .

സി.റ്റി.സി.ആർ.ഐ വികസിപ്പിച്ചെടുത്ത ഭൂകൃഷ്ണ, കാഞ്ഞാങ്ങാട് ശ്രീഅരുൺ മുതലായ മധുരക്കിഴങ്ങിനങ്ങളാണ് വടക്കേക്കര ഗ്രാമപഞ്ചായത്തിൽ കൃഷി ചെയ്യുന്നത്.കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം രണ്ടു ഘട്ടങ്ങളിലായി 15000 ത്തോളം മധുരത്തലകൾ വടക്കേക്കര പഞ്ചായത്തിൽ വിതരണം ചെയ്തു കഴിഞ്ഞു. ഒന്നാം ഘട്ടം വിതരണം ചെയ്ത മധുരക്കിഴങ്ങ് വള്ളികൾക്കാവശ്യമായ വളക്കൂട്ടുകളും ,സൂക്ഷ്മമൂലകങ്ങളും കർഷകർക്ക് സൗജന്യമായി വിതരണം ചെയ്തു. . ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.എം. അംബ്രോസിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന നടീൽ ഉദ്ഘാടനത്തിൽ ബ്ലോക്ക് പഞ്ചായത്തംഗം സൈബാസജീവ് , വടക്കേക്കര 137 സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ആർ.കെ. സന്തോഷ്കുമാർ, വാർഡ് മെമ്പർ കെ.എ. ജോസ് ,എം.കെ കുഞ്ഞപ്പൻ , കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം പ്രിൻസിപ്പൽ സയൻ്റിസ്റ്റ് ഡോ. ജി. ബൈജു തുടങ്ങിയവർ പങ്കെടുത്തു..


കൂടുതൽ അനുബന്ധ വാർത്തകൾക്ക് :അടുക്കളത്തോട്ടത്തിന് അനുയോജ്യമായ സ്ഥലത്തെക്കുറിച്ച്...

#Sweetpotato #CTCRI #Vadakkekara #Madaplathruthu #Krishi

English Summary: Sweet potato cultivation in one and a half acre land in Vadakkekkara panchayath
Published on: 05 November 2020, 06:21 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now