Updated on: 4 December, 2020 11:18 PM IST

പ്രമേഹരോഗികള്‍ക്ക് ആശ്വാസമായി ബാക്ടീരിയകളുടെ സഹായത്തോടെ പഴങ്ങളില്‍ നിന്നും പാലുല്‍പ്പന്നങ്ങളില്‍ നിന്നും ടാഗറ്റോസ് ‘എന്നു വിളിക്കുന്ന ബദല്‍ പഞ്ചസാര നിര്‍മ്മിച്ചു തുടങ്ങി. പ്രമേഹരോഗികള്‍ക്ക് സുരക്ഷിതമായി ഉപയോഗിക്കാവുന്ന ഈ പഞ്ചസാര പരമ്പരാഗത പഞ്ചസാരയുടെ 38 ശതമാനം മാത്രം കലോറിയേയുള്ളൂ ‘അമേരിക്കയിലെ ടഫ്റ്റ്‌സ് യൂണിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ നിഖില്‍ നായരും പോസ്റ്റ് ഡോക്ടറല്‍ ഗവേഷകനായ സഹപ്രവര്‍ത്തകന്‍ ജോസെഫ് ബോബറും ആണ് ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചത്.ടാഗറ്റോസിന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് ഏജന്‍സി (എഫ്ഡിഎ) അംഗീകാരം നല്‍കിയിട്ടുണ്ട്.

പഞ്ചസാരയ്ക്ക് പകരമായി ഇതു വരെ അവതരിപ്പിക്കപ്പെട്ടവയൊക്കെ അത്ര സ്വീകാര്യത ലഭിച്ചിരുന്നില്ല.’, പല്ല് കേടാക്കുന്നു, ക്യാന്‍സര്‍ വരാനുള്ള സാധ്യത തുടങ്ങിയവയായിരുന്നു ചുമത്തപ്പെട്ട കുറ്റങ്ങള്‍.നിര്‍മ്മാണ പ്രക്രിയയിൽ രാസ വസ്തുക്കൽ ചേർക്കാതെയാണ് ടാഗറ്റോസ് ഉണ്ടാക്കിയിരിക്കുന്നത്.

പരമ്പരാഗത പഞ്ചസാരയുടെ 75-92 ശതമാനം മാധുര്യമുള്ള ടാഗറ്റോസ് പഴങ്ങളില്‍ നിന്നും പാലുല്‍പ്പന്നങ്ങളില്‍ നിന്നും ഉരുത്തിരിയുന്നതാണ്. ഇത് വേര്‍തിരിച്ചെടുക്കുക പ്രയാസമാണ്. ഉല്‍പാദന പ്രക്രിയയില്‍ താരതമ്യേന എളുപ്പത്തില്‍ ലഭിക്കുന്ന ഗാലക്റ്റോസില്‍ നിന്നും ടാഗറ്റോസിലേക്ക് പരിവര്‍ത്തനം നടത്തുകയാണ് ചെയ്യുന്നത്. ഈ പ്രക്രിയയാകട്ടെ അത്ര കാര്യക്ഷമമല്ല. 30 ശതമാനം മാത്രം ‘വിളവു’ ണ്ടാക്കാനേ ബാക്ടീരിയക്ക് കഴിഞ്ഞിരുന്നുള്ളുവെന്ന് ഗവേഷകര്‍ വിശദീകരിച്ചു.പക്ഷേ, നിഖില്‍ നായരും ജോസെഫ് ബോബറും ചേര്‍ന്നു രൂപപ്പെടുത്തിയ എന്‍സൈമുകളും റിയാക്ടന്റുകളും ഉള്‍ക്കൊള്ളുന്ന വളരെ ചെറിയ ബയോ റിയാക്ടറുകള്‍ ഉപയോഗിച്ച് 30 ശതമാനം ശേഷി 85 ശതമാനമാക്കാന്‍ കഴിഞ്ഞത് നിര്‍ണ്ണായക നേട്ടമായി.

കുറഞ്ഞ കലോറിയും താഴ്ന്ന ഗ്ലൈസെമിക് ഇന്‍ഡക്‌സും മൂലം ഈ ബദല്‍ പഞ്ചസാര പ്രമേഹരോഗികള്‍ക്കു സ്വീകാര്യമാകുമെന്ന് നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. അക്കാരണത്താല്‍ ഇതിനു തികഞ്ഞ വാണിജ്യ സാധ്യതകളുള്ളതായും എല്ലാ സൂപ്പര്‍ മാര്‍ക്കറ്റ് ഷെല്‍ഫുകളിലും ടാഗറ്റോസ് ലഭിക്കുന്ന കാലം വിദൂരമല്ലെന്നും ഗവേഷകര്‍ കരുതുന്നു.

English Summary: Tagattos, low calorie sugar for diabetic patients
Published on: 29 November 2019, 12:53 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now