കൃഷി ഓഫീസറുടെ സാക്ഷ്യപത്രം സമർപ്പിച്ചാൽ പറമ്പ് നനക്കുന്നതിന് . കുറഞ്ഞ നിരക്കിൽ കാർഷിക കണക്ഷൻ ലഭിക്കും.
5 A താരിഫുള്ള, അടിസ്ഥാനതുക യൂണിറ്റിന് 2 രൂപ.30 പൈസയുള്ള കാർഷിക കണക്ഷനാണ് ഒരു യൂണിറ്റിൻമേൽ 85 പൈസ സബ്സിഡിയായി നൽകിക്കൊണ്ട് 1 രൂ 45 പൈസയ്ക്ക് ലഭിക്കുന്നത്. ഇതിന്
സ്ഥല വിസ്തൃതി ബാധകമല്ല. എന്നാൽ കൃഷിയാവശ്യത്തിനാണെന്ന് ഉദ്യോഗസ്ഥർക്ക് ബോധ്യപ്പെടണമെന്ന് മാത്രം.
ഒരു വ്യക്തിക്ക് ഒന്നിൽ കൂടുതൽ സ്ഥലങ്ങളിൽ കണക്ഷൻ ലഭിക്കുന്നതിന് തടസമില്ല. There is no barrier for a person to get connection in more than one place
കണക്ഷൻ ലഭിക്കാൻ സമർപ്പിക്കേണ്ട രേഖകൾ.
📍വയറിംഗ് ടെസ്റ്റ് റിപ്പോർട്ട്,
📍കൈവശ സർട്ടിഫിക്കറ്റ്,
📍ആധാർ കാർഡിന്റെ കോപ്പി ,
📍സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ്,
📍സബ്സിഡി ആവശ്യമെങ്കിൽ കൃഷി ഓഫീസറുടെ സാക്ഷ്യപത്രം .
ഇത്രയും രേഖകൾ പൂരിപ്പിച്ച അപേക്ഷയുമായി ബന്ധപ്പെട്ട സെക്ഷൻ ഓഫീസിൽ നൽകണം. അപേക്ഷാ ഫീസ് 61 രൂപയാണ്. എന്നാൽ ഓൺലൈനിൽ അപേക്ഷിച്ചാൽ ഫീസ് വേണ്ട. വൈദ്യുതി സൗജന്യമായി ലഭിക്കുവാൻ വേണ്ടത്.
30 സെന്റ് മുതൽ 5 ഏക്കർ വരെ കൃഷിയുള്ളവർക്ക് 5 A താരിഫിന്റെ കാർഷിക കണക്ഷൻ എടുത്ത് ആദ്യ മാസം ബിൽ ഒടുക്കിയ ശേഷം കൃഷി ഓഫീസിൽ ചെന്ന് താഴെ പറയുന്ന രേഖകളോടൊപ്പം അപേക്ഷ സമർപ്പിച്ചാൽ കൃഷി ഓഫീസർ സ്ഥലം സന്ദർശിച്ച് വൈദ്യുദിച്ചാർജ്ജ് പൂർണ്ണമായും കൃഷി ഭവൻ വഹിക്കുന്ന സ്കീമിലേക്ക് മാറ്റിത്തരുന്നതാണ്.
കൃഷിഭവനിൽ സമർപ്പിക്കേണ്ട രേഖകൾ.
ആധാർ കാർഡ് കോപ്പി
നികുതി അടച്ചതിന്റെ രേഖ
കൈവശ സർട്ടിഫിക്കറ്റ്
വൈദ്യുതി ബിൽ അടച്ചതിന്റെ പകർപ്പ്.
കൂടുതൽ വിവരങ്ങൾക്ക് mdfa.in/forms സന്ദർശിക്കുക.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ഡോ.രത്തൻലാലിന് വേൾഡ് ഫുഡ് പ്രൈസ്