വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ പഴയന്നൂര്‍ സ്വാശ്രയ കര്‍ഷകസമിതി തളിര്‍ എന്ന പേരിൽ നുറുക്കിയ പച്ചക്കറികള്‍ ആവശ്യക്കാര്‍ക്കെത്തിക്കുന്നു .നഗരപ്രദേശങ്ങളിലേക്കാണ് ഇവിടെനിന്ന് കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിക്കുന്നത്. ഇപ്പോൾ എട്ടുലക്ഷത്തിന്റെ വിറ്റുവരവാണുള്ളത്. ആദ്യവര്‍ഷം തിരിച്ചടി നേരിട്ടെങ്കിലും കഴിഞ്ഞ മൂന്നുമാസമായി 15,000 രൂപയുടെ ലാഭം നേടാനായി. തൃശ്ശൂരിലെ സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ചില അപ്പാര്‍ട്ട്‌മെന്റുകള്‍, പാലക്കാട് ജില്ലയിലെ ആലത്തൂര്‍ വി.എഫ്.പി.സി.കെ. എന്നിവിടങ്ങളിലാണ് പ്രധാന വിപണി. തോരന്‍, അവിയല്‍ എന്നിവയ്ക്കുള്ള പച്ചക്കറി കഷണങ്ങളാക്കിയതു കൂടാതെ ചീര, മുരിങ്ങയില, വാഴപ്പിണ്ടി എന്നിവയെല്ലാം പാക്കറ്റുകളിലാക്കി എത്തിക്കുന്നു.
300, 400 ഗ്രാം പാക്കറ്റുകളിലാണ് എത്തുന്നത്. പലരും ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പച്ചക്കറികള്‍ കഷണങ്ങളാക്കാതെയും പാക്കറ്റുകളിലാക്കി നല്‍കുന്നുണ്ട്. കഴുകല്‍, നുറുക്കല്‍, പാക്കറ്റാക്കല്‍ എന്നിവയെല്ലാം ചെയ്യുന്നത് നാല് സ്ത്രീകളാണ്. എല്ലാ ദിവസവും ഉച്ചയ്ക്ക് രണ്ടുമണിക്ക് ഓര്‍ഡര്‍ ലഭിക്കുന്ന സ്ഥലത്തെത്തിക്കും. ഉദ്ദേശിച്ച വിറ്റുവരവ് നേടാനായാല്‍ ജോലിക്കാവശ്യമായ യന്ത്രസംവിധാനങ്ങള്‍ എത്തിക്കാമെന്ന് വി.എഫ്.പി.സി.കെ. ഉറപ്പുനല്‍കിയിട്ടുണ്ട്.
കടപ്പാട് ; മാതൃഭൂമി