ആലപ്പുഴ : തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തിന്റെ മത്സ്യഗ്രാമം പദ്ധതിയുടെ ഭാഗമായുളള ജനകീയ മത്സ്യകൃഷി രണ്ടാം ഘട്ടത്തിലേക്ക്. സംസ്ഥാന ഫിഷറീസ് വകുപ്പുമായി ചേര്‍ന്ന് നടപ്പാക്കുന്ന മത്സ്യഗ്രാമം പദ്ധതിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ ഈ മാസം 27 -ന് ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി പി തിലോത്തമന്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 10മണിക്ക് മുട്ടത്തിപ്പറമ്പില്‍ ബലിക്കുളത്തിലും, പാട്ട്കുളത്തിലുമായാണ് മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നത്. ചടങ്ങില്‍ എ.എം ആരിഫ് എം പി പങ്കെടുക്കും.
പതിനേഴ് പൊതുജലാശയങ്ങളിലായി ഏഴ് ഹെക്ടര്‍ സ്ഥലത്ത് ഇരുപത്തി ഏഴായിരം മത്സ്യകുഞ്ഞുങ്ങളെ പദ്ധതിയുടെ ഭാഗമായി നിക്ഷേപിക്കും. കാര്‍പ്പ് വിഭാഗത്തിലുളള മത്സ്യകുഞ്ഞുങ്ങളേയാണ് മത്സ്യകൃഷിയുടെ ഭാഗമായി നിക്ഷേപിക്കുന്നത്.
അതേസമയംതന്നെ പഞ്ചായത്തിലെ മറ്റ് വാര്‍ഡുകളിലും പൊതുജലാശയങ്ങളിലും ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തില്‍ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന ചടങ്ങുകള്‍ നടക്കുമെന്ന് പ്രസിഡന്റ് അഡ്വ.പി.എസ് ജ്യോതിസ് പറഞ്ഞു.
വെളളിയാകുളം ,പോതോത്ത്കുളം, ബലിക്കുളം, പാട്ട്കുളം, കണ്ടംകുളം, കോരംകുളങ്ങരകുളം, ആറാട്ട്കുളം, നക്കംകുളം, മരുത്തോര്‍വട്ടം ക്ഷേത്രംകുളം, തുടങ്ങി പതിനേഴ് കുളങ്ങളിലാണ് കൃഷി നടത്തുന്നത്. ജനകീയ സമിതികളുടെ നേതൃത്വത്തിലാണ് കൃഷിക്ക് തുടക്കം കുറിക്കുന്നത്.
കൂടുതൽ അനുബന്ധ വാർത്തകൾക്ക്:തണ്ണീര്മുക്കം ഗ്രാമപഞ്ചായത്തിന്റെ തുളസീവനം പദ്ധതിക്ക് ഇന്ന് തുടക്കമാകും * പദ്ധതി മന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്യും
#Thanneermukkom#LSGD