ആലപ്പുഴ: തൊഴിലുറപ്പ് തൊഴിലാളികളുടെ കൂട്ടായ്മയില്‍ ദേവികുളങ്ങരയില്‍ മൂന്നേക്കറില്‍ ഇടവിളകളുടെ സമൃദ്ധി. മൂന്നേക്കര്‍ സ്ഥലത്ത് നട്ട ഇഞ്ചി, മഞ്ഞള്‍, മരച്ചീനി, ചേന തുടങ്ങിയവ വിളവെടുപ്പിന് പാകമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എസ്. പവനനാഥന്‍ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.
അഞ്ചു തൊഴിലാളികള്‍ ചേര്‍ന്നാണ് ഇവിടെ കൃഷിയിറക്കിയത്. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 75 തൊഴിലുറപ്പ് തൊഴിലാളികള്‍ മൂന്ന് തൊഴില്‍ ദിവസം ചെലവിട്ടാണ് കൃഷിക്കായി കാടുവെട്ടിത്തെളിച്ച് നിലമൊരുക്കിയത്.
പദ്ധതിക്കായി തൊഴിലുറപ്പില്‍ നിന്ന് 74000 രൂപ വകയിരുത്തി. കൃഷിഭവനില്‍ നിന്നും ഇവര്‍ക്ക് ആവശ്യമായ വിത്തുകള്‍ ലഭിച്ചു.
ഉദ്ഘാടനച്ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി സിന്ധു, ദേവികുളങ്ങര കൃഷിഭവന്‍ കൃഷി ഓഫീസര്‍ രഞ്ജു, അസിസ്റ്റന്‍റ് കൃഷി ഓഫീസര്‍ ദീപ, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവര്‍ പങ്കെടുത്തു.
സാഗര വനിതാ കർഷക കൂട്ടായ്മയുടെ നെൽകൃഷി വിളവെടുത്തു.
തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന മിഷൻ ഓഫീസിൽ നിയമനം നടത്തുന്നു