Updated on: 16 April, 2021 11:00 AM IST
National Pension Scheme

നാഷണൽ പെൻഷൻ സിസ്റ്റം (NPS) അഥവാ ദേശീയ പെന്‍ഷന്‍ പദ്ധതിയിൽ ചേരാനുള്ള പ്രായപരിധി 65 വയസിൽനിന്ന് 70 ആയി ഉയർത്താൻ പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡവലപ്മെൻറ് അതോറിറ്റി (PFRDA) നിർദ്ദേശം നൽകി. 60 വയസിന് ശേഷം പദ്ധതിയില്‍ ചേരുന്നവര്‍ക്ക് 75 വയസ് വരെ നിക്ഷേപം നടത്താന്‍ അനുമതിയും നല്‍കിയേക്കും.

മിനിമം ഉറപ്പുള്ള പെൻഷൻ വാഗ്ദാനം ചെയ്യുന്ന നിക്ഷേപ ഉത്പന്നം NPSൽ ഉൾപ്പെടുത്താനും PFRDA നിർദേശിച്ചിട്ടുണ്ട്. നിലവിൽ പെൻഷൻ ഫണ്ടുകളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് മൂലധനനേട്ടം കണക്കാക്കുന്നത്. അതിന്റെ ഒരുവിഹിതമെടുത്ത് ആന്വിറ്റി പ്ലാനിൽ നിക്ഷേപിക്കുമ്പോഴാണ് നിശ്ചിത തുക പെൻഷനായി നൽ‌കുന്നത്. പ്രായപരിധി 60ൽനിന്ന് 65 ആയി ഉയർത്തിയപ്പോൾ മൂന്നരവർഷത്തിനിടെ 15,000 പേരാണ് പുതുതായി എൻപിഎസിൽ ചേർന്നത്. ഈ സാഹചര്യത്തിലാണ് പദ്ധതിയിൽ ചേരാനുള്ള പ്രായപരിധി ഉയർത്തുന്നതിനെക്കുറിച്ച് PFRDA ആലോചിച്ചതെന്നും അതോറിറ്റി ചെയർമാൻ അറിയിച്ചു.

അതേസമയം പെൻഷൻ മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപം ഉയർത്തുമ്പോൾ എൻപിഎസ് ഫണ്ട് പിഎഫ്ആർഡിഎ‌ കീഴിൽ നിന്ന് മാറ്റാൻ സർക്കാർ പദ്ധതിയിടുന്നുണ്ട്. ഇതുസംബന്ധിച്ച ബിൽ ഈ വർഷം പാർലമെന്റിൽ അവതരിപ്പിക്കും. 2013ൽ പിഎഫ്ആർഡിഎ നിയമം കൊണ്ടുവന്നത് മുതൽ എൻപിഎസ് ഇതിന് കീഴിലാണ്. വിദേശ നിക്ഷേപ പരിധി കൂട്ടുന്നതിന് ഈ നിയമമാണ് ഭേദഗതി ചെയ്യുന്നത്. പെൻഷൻ മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപം 49 ശതമാനത്തിൽ നിന്ന് 74 ശതമാനം വരെ ആക്കാനാണ് ഭേദഗതി. 

പങ്കാളിത്ത പെൻഷൻ പദ്ധതി പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്രനയത്തിന്റെ ഭാഗമായാണ് 2004 ജനുവരിയിൽ എൻപിഎസ് കൊണ്ടുവന്നത്.

English Summary: The age limit for joining the National Pension Scheme may be raised to 70
Published on: 16 April 2021, 09:18 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now