Updated on: 23 April, 2021 8:59 PM IST
Summer crop cultivation

രാജ്യത്ത് തുടർച്ചയായ രണ്ടാം വർഷവും വേനൽക്കാല വിളകൾ കൃഷി ചെയ്യുന്ന പ്രദേശത്തിന്റെ വിസ്തൃതി വർദ്ധിച്ചു. 

2021 ഏപ്രിൽ 23 ലെ കണക്കുപ്രകാരം രാജ്യത്ത് വേനൽക്കാല വിതയ്ക്കൽ കഴിഞ്ഞ വർഷത്തെ, ഇതേ കാലയളവിനെ അപേക്ഷിച്ച് 21.5 ശതമാനം കൂടുതലാണ്. മൊത്തം വേനൽക്കാലവിള വിസ്തീർണ്ണം ഒരു വർഷം മുമ്പ് ഇതേ കാലയളവിലെ 60.67 ലക്ഷം ഹെക്ടറിൽ നിന്ന്, ഈ വർഷം 73.76 ലക്ഷം ഹെക്ടറായി ഉയർന്നു.

പയർ വർഗ്ഗങ്ങളുടെ കൃഷി വിസ്തൃതിയിലും ഗണ്യമായ വർധന. കഴിഞ്ഞ വർഷത്തെ 6.45 ലക്ഷം ഹെക്ടർ പ്രദേശത്ത് നിന്നും ഏകദേശം 100% വിസ്തൃതി വർദ്ധിച്ച്, 2021 ഏപ്രിൽ 23 ലെ കണക്ക് പ്രകാരം 12.75 ലക്ഷം ഹെക്ടറായി.

എണ്ണക്കുരു കൃഷി 9.03 ലക്ഷം ഹെക്ടറിൽ നിന്ന് 10.45 ലക്ഷം ഹെക്ടറായി ഉയർന്നു, അതായത് ഏകദേശം 16% വർദ്ധന.

നെൽകൃഷി 33.82 ലക്ഷം ഹെക്ടറിൽ നിന്ന് 39.10 ലക്ഷം ഹെക്ടറായി ഉയർന്നു, ഇത് ഏകദേശം 16% വർദ്ധന.

വേനൽക്കാല വിളകൾ അധിക വരുമാനം മാത്രമല്ല, തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നു. വേനൽക്കാല വിളകളുടെ കൃഷിയിലൂടെ ലഭിക്കുന്ന ഒരു പ്രധാന നേട്ടം,പ്രത്യേകിച്ച് പയർവർഗ്ഗ വിളയിലൂടെ മണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുന്നു എന്നതാണ്.ജലലഭ്യതയെ അടിസ്ഥാനമാക്കി ഗാർഹികാവശ്യങ്ങൾക്കായി, ചില സംസ്ഥാനങ്ങളിൽ കർഷകർ വേനൽ നെല്ല് കൃഷി ചെയ്യുന്നു. 

കർഷകർ,ഉയർന്ന ഉൽപാദനക്ഷമതയ്ക്കും സാമ്പത്തിക നേട്ടങ്ങൾക്കുമായി മികച്ച വിളവ് ലഭിക്കുന്ന ഇനങ്ങൾ കൃഷിചെയ്യാനും വിളവെടുപ്പിനു ശേഷമുള്ള മൂല്യവർദ്ധന സാങ്കേതികവിദ്യകൾ ഉപയോഗിക്കാനും തുടങ്ങിയിട്ടുണ്ട്

English Summary: The area under summer crop cultivation in India continues to grow
Published on: 23 April 2021, 08:51 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now