Updated on: 13 February, 2024 1:47 PM IST
കേരളത്തിൽ ചൂട് കഠിനം; മത്സ്യലഭ്യത കുറയുന്നു; മത്സ്യത്തൊഴിലാളികൾ ആശങ്കയിൽ

1. കേരളത്തിൽ വേനൽച്ചൂട് കഠിനമാകുന്നു. തെക്കുകിഴക്കൻ അറബിക്കടലിലെ താപനില വർധിച്ച സാഹചര്യത്തിൽ ഉഷ്ണക്കാറ്റ് വീശിയടിക്കാനും, ക്രമേണ കരയിലെ ചൂട് ഉയരാനും സാധ്യതയെന്ന് മുന്നറിയിപ്പ്. കാലാവസ്ഥാ വ്യതിയാനം മത്സ്യത്തൊഴിലാളികളെയും സാരമായി ബാധിച്ചു. കടൽവെള്ളത്തിന് ചൂട് കൂടിയതോടെ മത്സ്യങ്ങൾ ഗതിമാറിയാണ് സഞ്ചരിക്കുന്നത്. ഇത് മത്സ്യലഭ്യത കുറച്ചു. 3 ആഴ്ച തുടർച്ചയായി സാധാരണ കിട്ടുന്ന മത്സ്യങ്ങളുടെ മൂന്നിലൊന്ന് പോലും ലഭിക്കുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ഇന്ധനചെലവ് കൂടി താങ്ങാനാകാത്തതിനാൽ കടലിൽ പോകുന്ന ബോട്ടുകളുടെ എണ്ണവും കുറവാണ്.

കൂടുതൽ വാർത്തകൾ: കർഷകർക്ക് ആശ്വാസമാകാൻ ഡിജിറ്റൽ കിസാൻ തത്ക്കാൽ വായ്പ! 50,000 രൂപ വരെ എടുക്കാം

2. മഹാത്മാ ദേശസേവാ എജുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ വടകര ടൗൺ ഹാളിൽ നടക്കുന്ന ഹരിതാമൃതം - 2024 പരിപാടി ഇന്ന് സമാപിക്കും. അഡ്വക്കേറ്റ് ടി നാരായണൻ വട്ടോളി പരിഭാഷപ്പെടുത്തി മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച യൂറിൻ തെറാപ്പി എന്ന പുസ്തകത്തിന്റെ പന്ത്രണ്ടാം പതിപ്പ് പ്രകാശനവും, പുസ്തക ചർച്ചയും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു. സിനിമാതാരം കൊല്ലം തുളസി പരിപാടി ഉദ്ഘാടനം ചെയ്തു. യൂറിൻ തെറാപ്പിയിലൂടെ തന്റെ ജീവിതത്തിൽ വന്ന മാറ്റങ്ങളും അനുഭവങ്ങളും അദ്ദേഹം പരിപാടിയിൽ പങ്കുവച്ചു.

3. എറണാകുളം ജില്ലയിൽ ക്ഷീരസാന്ത്വനം ഇൻഷുറൻസ് പദ്ധതിയുടെ എൻറോൾമെൻ്റ് ആരംഭിച്ചു. കേരള ക്ഷീരകർഷക ക്ഷേമനിധി ബോർഡ് നടപ്പിലാക്കുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണിത്. 80 വയസ്സ് വരെയുള്ള ക്ഷീരകർഷക ക്ഷേമനിധി അംഗങ്ങൾക്ക് സബ്സിഡിയോടുകൂടി പദ്ധതിയിൽ അംഗങ്ങളാകാം. ഫെബ്രുവരി 15നുമുമ്പ് പദ്ധതിയിൽ ചേരണം. കൂടുതൽ വിവരങ്ങൾക്ക് ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ക്ഷീരവികസന യൂണിറ്റിലോ ക്ഷീരസംഘത്തിലോ ബന്ധപ്പെടാം.

4. എറണാകുളം ജില്ലയിൽ ഓമന പക്ഷികൾ വിനോദത്തിനും വരുമാനത്തിനും വിഷയത്തിൽ പരിശീലനം സംഘടിപ്പിക്കുന്നു. ആലുവ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വച്ച് ഫെബ്രുവരി 20-നാണ് പരിശീലനം നടക്കുക. പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 0484 2950408 എന്ന ബന്ധപ്പെട്ട് മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം.

English Summary: the availability of fish is decreasing due to summer heat in kerala
Published on: 13 February 2024, 01:41 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now