Updated on: 26 May, 2022 8:31 AM IST
The Central Government has decided to restrict sugar exports from June 1, 2022

ന്യൂ ഡൽഹി: 2021-22 പഞ്ചസാര സീസണിൽ (ഒക്ടോബർ-സെപ്റ്റംബർ), ആഭ്യന്തര ലഭ്യതയും വില സ്ഥിരതയും ഉറപ്പാക്കുക ലക്ഷ്യമിട്ട്, പഞ്ചസാര കയറ്റുമതി 100 LMT വരെയായി നിജപ്പെടുത്താൻ ഗവണ്മെന്റ് തീരുമാനിച്ചു. DGFT പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം, 2022 ജൂൺ 1 മുതൽ 2022 ഒക്ടോബർ 31 വരെ അല്ലെങ്കിൽ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ (ഏതാണോ ആദ്യം) ഭക്ഷ്യ-പൊതുവിതണ വകുപ്പിന്റെ കീഴിലുള്ള പഞ്ചസാര ഡയറക്ടറേറ്റിന്റെ പ്രത്യേക അനുമതിയോടെ മാത്രം പഞ്ചസാരയുടെ കയറ്റുമതി അനുവദിക്കും.

ബന്ധപ്പെട്ട വാർത്തകൾ: അപകടകാരിയായ വെളുത്ത പഞ്ചസാരയ്ക്കു പകരം തേങ്ങാ പഞ്ചസാര കഴിച്ച് ആരോഗ്യം മെച്ചപ്പെടുത്തൂ

പഞ്ചസാരയുടെ റെക്കോർഡ് കയറ്റുമതിയുടെ വെളിച്ചത്തിലാണ് തീരുമാനം. 2020-21 ലെ പഞ്ചസാര സീസണിൽ 60 LMT എന്ന ലക്‌ഷ്യം കടന്ന് 70 LMT കയറ്റുമതി ചെയ്തു. നിലവിലെ 2021-22 സീസണിൽ, ഏകദേശം 90 LMT കയറ്റുമതി ചെയ്യുന്നതിനുള്ള കരാറുകൾ ഒപ്പുവച്ചു. ഏകദേശം 82 LMT പഞ്ചസാര മില്ലുകളിൽ നിന്ന് കയറ്റുമതിക്കായി അയച്ചിട്ടുണ്ട്. ഏകദേശം 78 LMT കയറ്റുമതി ചെയ്തു.  2021-22 ലെ നിലവിലെ സീസണിൽ, പഞ്ചസാര കയറ്റുമതി ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലാണ്.

ബന്ധപ്പെട്ട വാർത്തകൾ: പഞ്ചസാര - ഒരു സുരക്ഷിത കളനാശിനി

പഞ്ചസാര സീസണിന്റെ അവസാനത്തിൽ (2022 സെപ്തംബർ 30) പഞ്ചസാരയുടെ ക്ലോസിംഗ് സ്റ്റോക്ക് 60-65 LMT ആയി നിലനിർത്താനാണ് തീരുമാനം. ഇത് 2-3 മാസത്തെ ഗാർഹിക ഉപയോഗത്തിന് ആവശ്യമായ പഞ്ചസാരയാണ് (പ്രതിമാസം ഏകദേശം 24 LMT ആവശ്യകതയുണ്ടാകും).

ബന്ധപ്പെട്ട വാർത്തകൾ: കിഴങ്ങിൽ നിന്ന് പഞ്ചസാര : ഷുഗര്‍ ബീറ്റ് കൃഷി

ആഭ്യന്തര വിപണിയിൽ പഞ്ചസാരയുടെ വില സ്ഥിരത നിലനിർത്താൻ ഇന്ത്യാ ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണ്. കഴിഞ്ഞ 12 മാസമായി പഞ്ചസാരയുടെ വില നിയന്ത്രണവിധേയമാണ്. ഇന്ത്യയിലെ പഞ്ചസാരയുടെ മൊത്തവില ക്വിന്റലിന് ₹ 3150 മുതൽ ₹ 3500 വരെയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചില്ലറ വിൽപ്പന വില ₹ 36 മുതൽ  ₹44 വരെയാണ്.

English Summary: The Central Government has decided to restrict sugar exports from June 1, 2022
Published on: 26 May 2022, 08:17 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now