ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,കോട്ടയം,എറണാകുളം എന്നീ ജില്ലകളിൽ മഞ്ഞ അലർട്ടും ഇടുക്കി ജില്ലയിൽ ഓറഞ്ച് അലട്ടും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നു. അതിശക്തമായ മഴ പ്രവചിച്ചിരിക്കുന്നതിനാൽ പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കേണ്ടതാണ്
പ്രധാനമായും ഓറഞ്ച് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങൾ, ഉരുൾപൊട്ടൽ മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയിടങ്ങളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം. മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളിൽ 24 മണിക്കൂറിൽ 64.5mm മുതൽ115.5 mm വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്.
ഉച്ചയ്ക്ക് ശേഷം പലയിടങ്ങളിലും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. അതുകൊണ്ടുതന്നെ അന്തരീക്ഷം മേഘാവൃതമായി കാണുമ്പോൾ തന്നെ കെട്ടിടങ്ങൾക്ക് അകത്തോ വാഹനങ്ങൾക്ക് ഉള്ളിലോ സുരക്ഷിതമായി ഇരിക്കുക.
The Central Meteorological Department has issued yellow alert in Thiruvananthapuram, Kollam, Pathanamthitta, Kottayam and Ernakulam districts and orange alert in Idukki district today. The public and government agencies need to be extra vigilant as heavy rains are forecast. Extreme caution should be exercised by those living in low-lying areas, mainly in districts where orange-yellow alert has been declared, and in hilly areas prone to landslides. Districts with yellow alert are expected to receive 64.5mm to 115.5mm of rain in 24 hours. Chance of thunderstorms in many places in the afternoon. So be safe inside buildings or inside vehicles when the weather is cloudy.
കോ വിഡ് 19 പശ്ചാത്തലത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ നടത്താൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓറഞ്ച് ബുക്ക് ട്വൻറി ട്വൻറി യിലൂടെ നിർദ്ദേശിച്ച തരത്തിലുള്ള തയ്യാറെടുപ്പുകൾ പൂർത്തീകരിക്കേണ്ടതാണ്.