രാജ്യത്തെ ഏറ്റവും വേഗത്തിൽ വളരുന്ന മേഖലയാണ് കാർഷിക മേഖലയെന്നും, അതിന്റെ വികസനത്തിന് കേന്ദ്ര ധനസഹായത്തിന് തടസ്സമില്ലെന്നും കേന്ദ്ര കൃഷി, കർഷക ക്ഷേമ മന്ത്രി നരേന്ദ്ര സിംഗ് തോമർ പറഞ്ഞു. വടക്കുകിഴക്കൻ മേഖലയെ പരാമർശിച്ച്, ജൈവകൃഷിയുടെ സാധ്യതകൾ കണക്കിലെടുത്ത് കാർഷിക മേഖല വികസിപ്പിക്കാൻ കേന്ദ്രവും വടക്കുകിഴക്കൻ സംസ്ഥാന സർക്കാരുകളും ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്ത് അതിവേഗം വളരുന്ന മേഖലയാണ് കൃഷിയെന്നും, കൃഷി ലാഭകരമാക്കാൻ കേന്ദ്രം നിരന്തരമായ ശ്രമങ്ങൾ നടത്തിവരികയാണെന്നും കാർഷിക മേഖലയുടെ വികസനത്തിന് കേന്ദ്ര ധനസഹായത്തിന് തടസ്സമില്ലെന്നും; വ്യാഴാഴ്ച, അരുണാചൽ പ്രദേശിലെ ഈസ്റ്റ് സിയാങ് ജില്ലയിൽ പുതുതായി നിർമിച്ച പാസിഘട്ട് കാർഷിക കോളേജിന്റെ ഭരണ, അക്കാദമിക് കെട്ടിടങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച് കേന്ദ്രമന്ത്രി പറഞ്ഞു. ഗവേഷണവും കൃഷിയും തമ്മിൽ ഒരു ബന്ധം സ്ഥാപിക്കാനും ഭൂതലത്തിൽ കർഷകർക്ക് ശാസ്ത്രീയ ഉപദേശങ്ങൾ നൽകാനും കേന്ദ്രം ശ്രമിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി വിഭാവനം ചെയ്ത ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത് മറ്റ് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കൊപ്പം അരുണാചൽ പ്രദേശിലെ കാർഷിക വിദ്യാഭ്യാസത്തിന്റെയും ഗവേഷണത്തിന്റെയും വികസനത്തിന് ഉത്തേജനം നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
വടക്കുകിഴക്കൻ മേഖലയിൽ വികസനവും, ജീവിത സുരക്ഷയും കൊണ്ടുവരുന്നതിൽ കൃഷിക്ക് പ്രാധാന്യം നൽകിക്കൊണ്ട്, കാർഷിക വിദ്യാഭ്യാസത്തിലൂടെയും ഗവേഷണത്തിലൂടെയും കാർഷിക പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നു, അദ്ദേഹം പറഞ്ഞു. എല്ലാ സമയത്തും ആവശ്യമായ ഭക്ഷ്യ ശേഖരം ഉണ്ടെന്ന് ഉറപ്പാക്കാൻ എല്ലാ വെല്ലുവിളികളെയും നേരിടാൻ കഴിയുന്ന തരത്തിൽ രാജ്യത്തെ കാർഷിക മേഖല ശക്തമായി നിലകൊള്ളുന്നുവെന്ന് ഉറപ്പാക്കാൻ കേന്ദ്രം പ്രവർത്തിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. കൃഷിയെ ആധുനിക സാങ്കേതിക വിദ്യയുമായി ബന്ധിപ്പിക്കുന്നതിനുള്ള സ്ഥിരമായ ശ്രമങ്ങൾ തുടരുകയാണ്, ഗവേഷണ സ്ഥാപനങ്ങൾക്കും കാർഷിക സർവകലാശാലകൾക്കും ആ ദിശയിൽ സുപ്രധാന പങ്ക് വഹിക്കാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോളേജ് കാമ്പസിൽ സംഘടിപ്പിച്ച ദ്വിദിന കിസാൻ മേള തോമർ സന്ദർശിക്കുകയും കർഷകരുമായി ആശയവിനിമയം നടത്തുകയും ചെയ്തു. കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും, കയറ്റുമതി സാധ്യതകൾക്കും ഉൽപ്പാദനത്തിൽ സുസ്ഥിരമായ വർധനയ്‌ക്കായി പ്രകൃതിദത്തവും ജൈവകൃഷിക്കുമുള്ള പ്രോത്സാഹനത്തിനും പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്ന വിളകളുടെ പ്രാധാന്യം അരുണാചൽ കൃഷിമന്ത്രി തേജ് ടാക്കി ഊന്നിപ്പറഞ്ഞു. സംസ്ഥാനത്തെ കർഷക സമൂഹത്തിന്റെ വരുമാനവും, ജീവിത നിലവാരവും ഉയർത്തുന്നതിനായി കേന്ദ്രാവിഷ്കൃത ക്ഷേമ പദ്ധതികളെല്ലാം നടപ്പാക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: National Green Hydrogen Mission: കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം