എറണാകുളം: സർക്കാരിന്റെ 100 ദിന പദ്ധതിയിൽ ഉൾപ്പെടുത്തി ഫിഷറീസ് വകുപ്പ് വഴി നടപ്പാക്കുന്ന പുനർഗേഹം പദ്ധതിയിൽ 308 വീടുകളുടെയും 303 ഫ്ലാറ്റുകളുടെയും സംസ്ഥാന തല ഗൃഹപ്രവേശം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഓണ്‍ലൈനിൽ നിര്‍വ്വഹിച്ചു.
മത്സ്യബന്ധന - സാംസ്ക്കാരിക - യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍ അദ്ധ്യക്ഷത വഹിച്ചു. തുടര്‍ന്ന് തീരദേശ ജില്ലകളിലെ 33 നിയോജക മണ്ഡലങ്ങളിലായി സംഘടിപ്പിക്കപ്പെടുന്ന പരിപാടികളുടെ ഭാഗമായി ജില്ലയിൽ വൈപ്പിന്‍ - കൊച്ചി നിയോജക മണ്ഡലങ്ങളിലും പരിപാടി നടക്കും.
ഞാറക്കല്‍ മാഞ്ഞൂരാന്‍ ഹാളില്‍ സംഘടിപ്പിക്കുന്ന ജില്ലാതല പരിപാടിയില്‍ കെ.എന്‍ ഉണ്ണികൃഷ്ണൻ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. 10 ഭവനങ്ങളുടെ താക്കോല്‍ വ്യവസായ നിയമ വകുപ്പ് മന്ത്രി പി രാജീവ് കൈമാറും.
കൊച്ചി നിയോജകമണ്ഡലത്തിൽ പൂര്‍ത്തീകരിച്ച 5 ഭവനങ്ങളുടെ താക്കോല്‍ കെ.ജെ മാക്സി എം.എല്‍.എ നല്‍കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷന്‍മാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ - സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയവരും പങ്കെടുക്കും.
ബയോഫ്ളോക്ക് യൂണിറ്റിന് , ഫിഷറീസ് വകുപ്പ് വഴി നടപ്പിലാക്കുന്ന വിവിധ പദ്ധതികൾക്ക് അപേക്ഷിക്കാം
കോവിഡ് പ്രതിരോധത്തിന് പുതിയമാർഗം സ്വീകരിച്ച് മുഖ്യമന്ത്രി.