Updated on: 11 June, 2023 12:43 PM IST
സമൂഹത്തിൽ ക്ഷീര കര്‍ഷകര്‍ നല്‍കുന്ന സംഭാവന വളരെ വലുത്: മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട: കേരളം ക്ഷീരോൽപാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്ന സംസ്ഥാനമായി മാറുമെന്ന് ആര്യോഗ്യമന്ത്രി വീണാ ജോര്‍ജ്. പുതുശേരിഭാഗം ക്ഷീരോല്‍പാദക സഹകരണസംഘം ക്ഷീരസംഘം പുതിയതായി നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സഹായവും ക്ഷീരസംഘത്തിന്റെ തനത് ഫണ്ടും ഉപയോഗിച്ചാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. ടി.ആര്‍.സി.എം.പി.യു അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ ഭാസുരാംഗന്‍ ചടങ്ങിൽ ക്ഷീരകര്‍ഷകരെ ആദരിച്ചു.

കൂടുതൽ വാർത്തകൾ: കോഴിയിറച്ചിയ്ക്ക് പൊള്ളും വില; അടിതെറ്റി കേരള ചിക്കൻ പദ്ധതി

ക്ഷീര കര്‍ഷകയായ ലാലി പി മാത്യുവിന് ഒരു പശുവിനെ വാങ്ങുന്നതിനുള്ള ധനസഹായവും, കെട്ടിടത്തിന് 1 ലക്ഷം രൂപയും, കന്നുകുട്ടി ദത്തെടുക്കൽ പദ്ധതി, റിവോള്‍വിങ് ഫണ്ട് 3 ലക്ഷം രൂപ, ക്ഷീര സംഘം ജീവനക്കാരുടെ ക്ഷേമ നിധിക്കായി 74,100 രൂപ തുടങ്ങി മില്‍മ മേഖല യൂണിയന്‍ ധനസഹായം അനുവദിച്ചതായി ക്ഷീരോത്പാദക സഹകരണസംഘം പ്രസിഡന്റ് ടി. ഡി.സജി അറിയിച്ചു. ചടങ്ങില്‍ ഏഴാംക്ലാസ് വിദ്യാര്‍ത്ഥിയായ അക്ഷയ് എഴുതിയ 'ചെങ്ങലം പുരണ്ട വീട്ടിലെ കൂട്ടുകാരന്‍' എന്ന പുസ്തകത്തിന്റെ പ്രകാശനം മന്ത്രി നിര്‍വഹിച്ചു.

മന്ത്രിയുടെ വാക്കുകൾ..

സമൂഹത്തിന് ക്ഷീര കര്‍ഷകര്‍ നല്‍കുന്ന സംഭാവന വളരെ വലുതാണ്. കാലാവസ്ഥ വ്യതിയാനങ്ങളില്‍ വരുന്ന മാറ്റങ്ങൾ, വനമേഖലയുമായി ബന്ധപ്പെട്ട് വന്യജീവികളുടെ ആക്രമണം തുടങ്ങിയ സാഹചര്യങ്ങളില്‍ നിന്നും ക്ഷീരോത്പാദക മേഖലയെ മുന്നോട്ട് കൊണ്ടുപോകുന്നതിന് ആവശ്യമായ പിന്തുണ നല്‍കി വികസന നേട്ടങ്ങളിലേക്ക് എത്തിക്കാനാണ് സംസ്ഥാന സര്‍ക്കാരും ക്ഷീര വകുപ്പും ശ്രമിക്കുന്നത്. ഇതിനായി പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണ്. കൂട്ടായ സഹകരണത്തോടെ ക്ഷീര സംഘവും മില്‍മയും, മുംബൈ മലയാളികളും, വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് നിശ്ചിത തുക സമാഹരിച്ച് ഇടിമിന്നലേറ്റ് പശുക്കൾ നഷ്ടപ്പെട്ട ക്ഷീര കര്‍ഷകരെ ചേര്‍ത്ത് പിടിക്കുന്ന പുതുശേരിഭാഗം ക്ഷീരോല്‍പാദക സഹകരണസംഘത്തിന്റെ പിന്തുണയും പ്രവര്‍ത്തനവും മാതൃകാപരമാണ്.

പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍ പിള്ള, അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ റോഷന്‍ ജേക്കബ്, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മറിയാമ്മതരകന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉഷാഉദയന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അനില്‍ പൂതക്കുഴി, ഏറത്ത് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ചാത്തന്നൂപ്പുഴ, വൈസ് പ്രസിഡന്റ് ശ്രീജകുമാരി, ക്ഷീരോത്പാദക സഹകരണസംഘം പ്രസിഡന്റ് ടി. ഡി.സജി, സെക്രട്ടറി പി. പ്രശോഭ് കുമാര്‍, ക്ഷീരവികസന ഓഫീസര്‍ പ്രദീപ്കുമാര്‍, പിന്നോക്ക വികസന കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ടി.ഡി. ബൈജു, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ബെറ്റി ജ്വോഷ, വാര്‍ഡംഗങ്ങളായ അഡ്വ.ഡി. രാജീവ്, രാജേഷ് അമ്പാടി, സൂസണ്‍ ശശികുമാര്‍, എ.സ്വപ്ന സതീശന്‍, ശോഭന കുഞ്ഞ്കുഞ്ഞ്, ജനപ്രതിനിധികള്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

English Summary: The contribution of dairy farmers to society is huge said Minister Veena George
Published on: 11 June 2023, 12:36 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now