1. രാജ്യത്ത് ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ കടുത്ത ചൂട് അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഏപ്രിൽ ജൂൺ കാലഘട്ടത്തിൽ സാധാരണയിലും ഉയർന്ന താപനില ഉണ്ടാകുവാൻ സാധ്യതയുണ്ടെന്നും മധ്യ- പടിഞ്ഞാറൻ ഭാഗത്തായിരിക്കും താപനില വർധിക്കുകയെന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ജനറൽ മൃത്യുഞ്ജയ് മോഹപത്ര പറഞ്ഞു. അതേസമയം കേരളത്തിൽ ചൂട് വർധിച്ചതോടെ വൈദ്യുതി ഉപയോഗം സർവ്വകാല റെക്കോർഡിൽ എത്തി. ഉപഭോഗം കൂടി വരുമ്പോൾ അമിത വിലയ്ക് വൈദ്യുതി പവർ എക്ചേഞ്ചിൽ നിന്ന് വാങ്ങിയാണ് കെഎസ്ഇബി വിതരണം ചെയ്യുന്നത്. ഇനിയും ചൂട് കൂടുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്.
2. കേരളത്തിലെ കടല്‍ മേഖലയിലും ഉള്‍നാടന്‍ മേഖലയിലും ഉള്‍പ്പെടുന്ന മത്സ്യത്തൊഴിലാളികളുടെ സാമൂഹിക സാമ്പത്തിക അവസ്ഥയെ സംബന്ധിക്കുന്ന വിവരശേഖരണത്തിനായി ഫിഷറീസ് വകുപ്പ് ഓരോ പത്ത് വര്‍ഷം കൂടുമ്പോഴും സോഷ്യോ ഇക്കണോമിക്‌സ് സെന്‍സസ് നടത്തുന്നു. മത്സ്യത്തൊഴിലാളികളുടെ സാമൂഹിക അവസ്ഥ, തൊഴില്‍ വിശദാംശങ്ങള്‍ ആരോഗ്യസ്ഥിതി, വിദ്യാഭ്യാസം, ഭവന സ്ഥിതി, ആസ്തികള്‍, അടിസ്ഥാന സൗകര്യങ്ങള്‍ മുതലായ വിവരങ്ങള്‍ ശേഖരിച്ച് ഫിംസില്‍ (FIMS) അപ്ലോഡ് ചെയ്യുന്നു. എല്ലാ മത്സ്യത്തൊഴിലാളികളും വിവരശേഖരണവുമായി സഹകരിക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
3. മാനന്തവാടി ജില്ലാ ആശുപത്രി പരിസരത്തെ രണ്ട് പ്ലാവ് മുറിച്ച് നീക്കുന്നതിന് വയനാട് സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ അഡീഷണല്‍ ഫോറസ്റ്റ് വാല്യുവേഷന്റെ അടിസ്ഥാനത്തില്‍ ഏപ്രില്‍ അഞ്ചിന് ഉച്ചക്ക് 12ന് ആശുപത്രി പരിസരത്ത് ലേലം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് 04935 240 264 നമ്പറുമായി ബന്ധപ്പെടുക.
4. ഈന്തപ്പഴ കയറ്റുമതിയിൽ സൗദി അറേബ്യയ്ക്ക് 14 ശതമാനം വളർച്ച രേഖപ്പെടുത്തിയതായി നാഷണൽ സെൻ്റർ ഫോർ പാംസ് ആൻ്റ് ഡേറ്റ്സ് അറിയിച്ചു. കഴിഞ്ഞ 8 വർഷത്തിനിടെ ഈന്തപ്പഴ കയറ്റുമതി 152.5 ശതമാനമാണ് വർധിച്ചത്. പ്രതിവർഷം ശരാശറി 12.3 ശതമാനം വളർച്ചയാണ് കയറ്റുമതിയിൽ രേഖപ്പെടുത്തിയത്.